ചൈനയില്‍ ക്രിസ്ത്യന്‍ പുസ്തകശാല ഉടമയ്ക്ക് 7 വര്‍ഷം തടവ്

ചൈനയില്‍ ക്രിസ്ത്യന്‍ പുസ്തകശാല ഉടമയ്ക്ക് 7 വര്‍ഷം തടവ്

Asia Breaking News

ചൈനയില്‍ ക്രിസ്ത്യന്‍ പുസ്തകശാല ഉടമയ്ക്ക് 7 വര്‍ഷം തടവ്
ബീജിങ്: ചൈനയില്‍ ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ പുസ്തകശാല ഉടമയ്ക്ക് 7 വര്‍ഷം തടവുശിക്ഷ.

ഷിജിയാങ് പ്രവിശ്യയിലെ തായ്ഴോവില്‍ ക്രൈസ്തവ പുസ്തകശാല നടത്തി വന്നിരുന്ന ചെന്‍ യുവിനെയാണ് കോടതി ശിക്ഷിച്ചത്. 30,000 ഡോളര്‍ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവുണ്ട്.

2019 സെപ്റ്റംബറിലാണ് ചെന്‍ ഇവിടെ ഓണ്‍ലൈന്‍ വില്‍പ്പനശാലയ്ക്കുവേണ്ടി ഷോപ്പ് തുടങ്ങിയത്. ചെന്‍ തായ്വാന്‍ ‍, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും പുസ്തകങ്ങള്‍ ഇറക്കുമതി ചെയ്താണ് ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയരുന്നത്.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നാരോപിച്ചായിരുന്നു നേരത്തെ അറസ്റ്റു ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ ആയിരക്കണക്കിനു പുസ്തകങ്ങളും അധികാരികള്‍ നശിപ്പിക്കുകയുണ്ടായി.

ലാന്‍ഹായ് സിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. ചെന്നിന്റെ ഐഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.