കാലാവസ്ഥാ വ്യതിയാനം: പ്രകൃതി ദുരന്തങ്ങള്‍ ഇരട്ടിയായെന്ന് യു.എന്‍ ‍.

കാലാവസ്ഥാ വ്യതിയാനം: പ്രകൃതി ദുരന്തങ്ങള്‍ ഇരട്ടിയായെന്ന് യു.എന്‍ ‍.

Breaking News USA

കാലാവസ്ഥാ വ്യതിയാനം: പ്രകൃതി ദുരന്തങ്ങള്‍ ഇരട്ടിയായെന്ന് യു.എന്‍ ‍.
ജനീവ: കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ 20 വര്‍ഷത്തിനിടെ പ്രകൃതി ദുരന്തങ്ങള്‍ ഇരട്ടിയായെന്ന് ഐക്യരാഷ്ട്ര സംഘടന.

2000 മുതല്‍ 1019 വരെ 7,348 വലിയ ദുരന്തങ്ങളുണ്ടായതായി യു.എന്‍ ‍. ദുരന്ത ലഘൂകരണ സമിതി (എഎഡിആര്‍ആര്‍ ‍) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 42 ലക്ഷം പേരെ ഗുരുതരമായി ബാധിച്ച ദുരന്തങ്ങളില്‍ 12.3 ലക്ഷം ആളുകള്‍ മരിച്ചു. 297000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി.

1980-1999 കാലഘട്ടങ്ങളില്‍ 4212 ദുരന്തങ്ങള്‍ മാത്രമായിരുന്നു ഉണ്ടായത്. മനുഷ്യരുടെ ഇടപെടലിന്റെ ഭാഗമായാണ് ഈ വര്‍ദ്ധനവെന്നും കാലാവസ്ഥാ മാറ്റം തടയാന്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ ഭൂമി വാസയോഗ്യമല്ലാതാകുമെന്നും മുന്നറിയിപ്പു നല്‍കുന്നു.

ഈ നൂറ്റാണ്ടില്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഇതുവരെ 6681 ദുരന്തങ്ങള്‍ സംഭവിച്ചുവെന്ന യു.എന്‍ ഡിആര്‍ആര്‍ മേധാവി മാമി മിസുറ്റൊറി പറഞ്ഞു. 3254 വെള്ളപ്പൊക്കവും വിനാശകാരികളായ 2,034 കൊടുങ്കാറ്റുമുണ്ടായി. ഏഷ്യയിലാണ് ഏറ്റവും കൂടുതല്‍ ദുരന്തങ്ങളുണ്ടായത്.