സൂര്യന്റെ വലിയ ഭാഗം അകന്നു ചുഴിയായി മാറി; ശാസ്ത്രലോകം ആശങ്കയില്‍
സൂര്യനെ സംബന്ധിച്ച് മുമ്പ് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രലോകം.
സൂര്യന്റെ ഒരു വലിയ ഭാഗം അതിന്റെ ഉപരിതലത്തില്‍നിന്നും വിഘടിച്ച് പോയിരിക്കുകയാണ്. ഇത് ഉത്തരധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്.
ഈ പ്രതിഭാസം എങ്ങനെ സംഭവിച്ചു എന്നറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍ . നാസയുടെ ജെയിംസ് വെബ് ടെലസ്കോപ് ആണ് ഇതിന്റെ വീഡിയോ പകര്‍ത്തിയത്.
ബഹിരാകാശ വിദഗ്ദ്ധയായ ഡോ. തമിത സ്കോവ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. മുമ്പും ഇത്തരം പ്രതിഭാസം ഉണ്ടായിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
എങ്കിലും പുതിയ പ്രതിഭാസത്തില്‍ ശാസ്ത്രലോകത്തിനു ആശങ്കയുണ്ട്. സൌരജ്വാലകള്‍ പുറപ്പെടുവിക്കുന്നത് ചില സമയങ്ങളില്‍ ഭൂമിയിലെ ആശയവിനിമയത്തെ ബാധിക്കുമെന്നും സാസ്ത്രജ്ഞര്‍ പറയുന്നു.
സൂര്യന്റെ വടക്കന്‍ പ്രൊമിനന്‍സില്‍നിന്നാണ് ഒരു ഭാഗം പ്രധാന ഫിലമെന്റില്‍നിന്നും വേര്‍പെട്ടത്.

