ഹൃദയാഘാതം കൂടുതലായി ഉണ്ടാകുന്നത് തിങ്കളാഴ്ചകളിലാണെന്ന് പുതിയ പഠനം

ഹൃദയാഘാതം കൂടുതലായി ഉണ്ടാകുന്നത് തിങ്കളാഴ്ചകളിലാണെന്ന് പുതിയ പഠനം

Health

ഹൃദയാഘാതം കൂടുതലായി ഉണ്ടാകുന്നത് തിങ്കളാഴ്ചകളിലാണെന്ന് പുതിയ പഠനം

ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) വലിയ ഒരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണപ്പെട്ടേക്കാമെന്ന അവസ്ഥ വരെ ഉണ്ടാകുന്നു.

ഹൃദയാഘാതം കൂടുതലായി സംഭവിക്കുന്നത് തിങ്കളാഴ്ചകളില്‍ ആണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ ‍. തിങ്കളാഴ്ച ആളുകളില്‍ ജോലി സംബന്ധമായ സ്ട്രെസ്സുകള്‍ കൂടുതലായി കാണുന്ന ദിവസമാണ് എന്നതാണ് കാരണം.

ചിലപ്പോള്‍ ഹൃദയാഘാതങ്ങളുടെ എണ്ണം കൂട്ടാന്‍ ഇടയാക്കയേക്കാമെന്നും ഗവേഷകര്‍ പറയുന്നു. 20,000 ത്തിലധികം കേസുകളെ അടിസ്ഥാനപ്പെടുത്തി ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍.

എന്തായാലും ഇതിനു കൃത്യമായ കാരണങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും വ്യത്യസ്തമായ നിരീക്ഷണം പങ്കുവെയ്ക്കാന്‍ ഗവേഷകര്‍ക്കായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടീഷ് കാര്‍ഡിയോ വാസ്ക്കുലര്‍ സൊസൈറ്റി അടുത്തിടെ നടത്തിയ ഒരു കോണ്‍ഫ്രന്‍സിലാണ് ഈ ഗവേഷണം പുറത്തുവിട്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.