പൌഡര്‍ കാന്‍സറിനു കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 126 കോടി നല്‍കണം
വാഷിംഗ്ടണ്‍: തനിക്ക് കാന്‍സര്‍ വരാന്‍ കാരണം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ പൌഡര്‍ ഉപയോഗിച്ചതാണെന്നു കാട്ടി കോടതിയെ സമീപിച്ച യുവാവിനു വന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ വിധി.
യു.എസില്‍ കണക്ടിക്കട്ട് സ്വദേശിയായ ഇവാന്‍ പ്ളോട്കിന്‍ എന്നയാള്‍ക്കാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 126 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടത്. അപൂര്‍വ്വ അര്‍ബുദമായ മെനോതെലിയോവയാണ് ഇവാനെ പിടികൂടിയത്.
വര്‍ഷങ്ങളോളം താന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൌഡര്‍ ഉപയോഗിച്ചെന്നും പൌഡര്‍ ശ്വസിച്ചതിലൂടെയാണ് അര്‍ബുദം വന്നതെന്നുമാണ് ഇവാന്‍ ആരോപിക്കുന്നത്.
രോഗം സ്ഥിരീകരിച്ചതിനു തൊട്ടു പിന്നാലെ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം കമ്പനിക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആസ്ബറ്റോസിന്റെ സാന്നിദ്ധ്യമാണ് ഈ അര്‍ബുദത്തിനു കാരണം.
ശ്വാസകോശത്തിനൊപ്പം മറ്റ് അവയവങ്ങളെയും ഇത് ബാധിക്കും. മാരക രോഗ കാരിയും, ആസ്ബറ്റോസ് അടങ്ങിയ ഒരു ഉല്‍പ്പന്നം അറിഞ്ഞുകൊണ്ട് വിറ്റതിന് കമ്പനിയില്‍നിന്നും നഷ്ടപരിഹാരം ലഭിച്ചത് സന്തോഷകരമാണ് എന്നാണ് യുവാവിന്റെ അഭിഭാഷകന്‍ പറഞ്ഞത്.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്.