വാഷിംഗ്ടണ്‍ : ഇനി ഷുഗര്‍ ലെവല്‍ നോക്കാനായി ലാബില്‍ പോകണ്ട, രക്തം നല്‍കുകയും വേണ്ട.

Breaking News Global Health

വാഷിംഗ്ടണ്‍ : ഇനി ഷുഗര്‍ ലെവല്‍ നോക്കാനായി ലാബില്‍ പോകണ്ട, രക്തം നല്‍കുകയും വേണ്ട. ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട് കോണ്ടാക്ട് ലെന്‍സ് ഇനി മുതല്‍ ഷുഗര്‍ ലെവല്‍ പറഞ്ഞു തരും. സാധാരണ കാണുന്ന ലെന്‍സുപോലെയല്ല ഗൂഗിളിന്റെ സ്മാര്‍ട്ട് ലെന്‍സ്.

 

ഇത് ധരിക്കുന്നവരുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വരെ ലെന്‍സില്‍ അളക്കുവാന്‍ പറ്റുമെന്നാണ് റിപ്പോര്‍ട്ട്. ലെന്‍സ് ധരിക്കുന്നവരിലെ കണ്ണുനീര്‍ ടെസ്റ്റു ചെയ്ത് ഗ്ലൂക്കോസ് ലെവല്‍ ലെന്‍സ് പറഞ്ഞു തരും.

 

ഇതിലൂടെ ലെന്‍സ് ധരിക്കുന്നയാളുടെ ശരീരത്തില്‍ എത്ര ശതമാനം ഷുഗര്‍ ഉണ്ടെന്നു മനസിലാക്കാമെന്നാണ് റിപ്പോര്‍ട്ട്. ലെന്‍സ് ടെസ്റ്റ് ചെയ്യുന്നതിനായി അമേരിക്കയിലെ ഫുഡ് ആന്റ് അഡ്മിനിസ്ട്രേഷന്റെ അനുമതി തേടിയിരുന്നു.

 

തുടര്‍ന്ന് അടുത്ത 2019-ല്‍ സ്മാര്‍ട്ട് ലെന്‍സുകള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ . ഇതിനായി 44 അനുബന്ധ കമ്പനികളെ ഉള്‍പ്പെടുത്തിയാണ് ഗൂഗില്‍ സ്മാര്‍ട്ട് കോണ്ടാക്ട് ലെന്‍സ് നിര്‍മ്മിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.