യോര്‍ദ്ദാനിലെ അട്ടിമറി ശ്രമം; ക്രൈസ്തവ അഭയാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

യോര്‍ദ്ദാനിലെ അട്ടിമറി ശ്രമം; ക്രൈസ്തവ അഭയാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

Breaking News Middle East

യോര്‍ദ്ദാനിലെ അട്ടിമറി ശ്രമം; ക്രൈസ്തവ അഭയാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
അമ്മാന്‍ ‍: രാജ്യ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തി എന്നാരോപിച്ച് യോര്‍ദ്ദിനില്‍ മുന്‍ കിരികിടാവകാശി ഉള്‍പ്പെടെ നേതാക്കളെ തടവിലാക്കി.

അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും രാജ്യം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും പരസ്യമായി പ്രഖ്യാപിച്ചായിരുന്നു വിമത നീക്കം.

അന്തരിച്ച ഹുസൈന്‍ രാജാവിന്റെയും, യു.എസ്. വംശജയായ നാലാമത്തെ പത്നി നൂര്‍ രാജ്ഞിയുടെയും മൂത്തമകന്‍ ഹംസ ബിന്‍ ഹുസൈന്‍ രാജകുമാരനെയാണ് ഇതേത്തുടര്‍ന്ന് തടവിലാക്കിയത്. അമ്മാന്‍ കൊട്ടാരത്തില്‍നിന്നും പുറത്തിറങ്ങാനുള്ള അനുവാദം ഇദ്ദേഹത്തിനു നിഷേധിച്ചു.

യു.എസിനൊപ്പം നിലകൊള്ളുന്ന രാജ്യത്തെ സംഭവ വികാസങ്ങള്‍ യു.എസിലെ ജോബൈഡന്‍ ഭരണകൂടം സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്.

യോര്‍ദ്ദാനിലെ സംഭവവികാസത്തെത്തുടര്‍ന്ന് അന്യരാജ്യങ്ങളില്‍നിന്ന് പീഢനങ്ങളെ അതിജീവിച്ച് അഭയാര്‍ത്ഥികളായിഎത്തി താമസിക്കുന്ന പതിനായിരക്കണക്കിനു ക്രൈസ്തവര്‍ തങ്ങളുടെ ഭാവി ജീവിതത്തെ ഓര്‍ത്ത് വിഷമിക്കുകയാണ്.

വിവിധ ക്യാമ്പുകളില്‍ കഴിയുന്ന അവര്‍ ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഭീകരരുടെ ആക്രമണങ്ങളെ ഭയന്ന് നാടും വീടും ഉപേക്ഷിച്ചു വന്നവരാണ്.