2900 വര്‍ഷം പഴക്കമുള്ള ഇഷ്ടികയില്‍നിന്നും പുരാതന ഡിഎന്‍എ വേര്‍തിരിച്ചെടുത്തു

2900 വര്‍ഷം പഴക്കമുള്ള ഇഷ്ടികയില്‍നിന്നും പുരാതന ഡിഎന്‍എ വേര്‍തിരിച്ചെടുത്തു

Breaking News Middle East Others

2900 വര്‍ഷം പഴക്കമുള്ള മൊസൊപ്പൊട്ടോമിയായിലെ ഇഷ്ടികയില്‍നിന്നും പുരാതന ഡിഎന്‍എ വേര്‍തിരിച്ചെടുത്തു
ബാഗ്ദാദ്: വടക്കന്‍ ഇറാക്കില്‍ സ്ഥിതി ചെയ്യുന്ന പുരാതന നഗരമായ കല്‍ഹുവിലെ അഷുര്‍നാസിര്‍പാല്‍ രണ്ടാമന്‍ രാജാവിന്റെ കൊട്ടാരത്തില്‍നിന്നുള്ള നിര്‍മ്മാണ സാമഗ്രികളായ കളിമണ്‍ ഇഷ്ടികയില്‍ നിന്ന് പുരാതന ഡിഎന്‍എ വേര്‍തിരിച്ചെടുത്തു.

കഴിഞ്ഞ തലമുറകളില്‍ നിന്ന് ജീവിതത്തെ പഠിക്കുന്നതിനുള്ള പുതിയ വഴികള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. മൊസൊപ്പൊട്ടോമിയന്‍ അസീറിയയിലെ രാജാവായ അഷുര്‍നാസിര്‍പാല്‍ കൊട്ടാരം 2900 വര്‍ഷം പഴക്കമുള്ളതാണ്.

വേര്‍തിരിച്ചെടുത്ത ഡിഎന്‍എ ക്രമീകരിച്ചശേഷം വിദഗ്ദ്ധര്‍ 34 ഗ്രൂപ്പുകളുടെ സസ്യങ്ങളെ തിരിച്ചറിഞ്ഞു. ബിര്‍ച്ച്, റോബോജ് എന്നിവ ഉള്‍പ്പെടെ തിരിച്ചറിഞ്ഞവയില്‍ പെടുന്നു.

ഇത്തരമൊരു മുന്നേറ്റം ഇതാദ്യമാണ്. കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ ഡോ. ട്രോള്‍സ് അര്‍ഡോള്‍ ഇഷ്ടികയെ ജൈവ വൈവിധ്യ സമയ കാപ്സൂള്‍ എന്നാണ് വിശേഷിപ്പിച്ചത്.

ഈ ഇഷ്ടിക ഒരിക്കലും കത്തിച്ചിട്ടില്ലാത്തതിനാല്‍ ജനിതക വസ്തുക്കള്‍ സംരക്ഷിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്നു. പകരം ചെളിയില്‍നിന്നും വൈക്കോല്‍ ‍, മൃഗങ്ങളുടെയും പ്രാണികളുടെയും അവശിഷ്ടങ്ങളില്‍നിന്നും മറ്റു വസ്തുക്കളില്‍നിന്നും നിര്‍മ്മിച്ച ശേഷം സ്വഭാവികമായി ഉണങ്ങാന്‍ അവശേഷിക്കപ്പെടുകയായിരുന്നു.

ഇപ്പോള്‍ നിമ്രൂദിലെ നോര്‍ത്ത് വെസ്റ്റ് പാലസ് എന്നറിയപ്പെടുന്ന കൊട്ടാരത്തിന്റെ പണി ബിസി 879-ല്‍ ആരംഭിക്കുകയും ബിസി 869-ല്‍ പൂര്‍ത്തീകരിക്കപ്പെട്ടതുമായ കാലത്തെയാണ് ഇഷ്ടിക.

ഈ ഇഷ്ടിക നിലവില്‍ ഡെന്‍മാര്‍ക്കിലെ നാഷണല്‍ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. നേച്ചര്‍ സയന്റിഫിക് റിപ്പോര്‍ട്ട്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ റിപ്പോര്‍ട്ട് സസ്യങ്ങളെ മാത്രം വിശദമാക്കുന്നുവെങ്കിലും മൃഗങ്ങളുടെയും പ്രാണികളുടെയും ഡിഎന്‍എ അതേ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വേര്‍തിരിച്ച് എടുക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

അസ്ഥിപോലെയുള്ള മറ്റ് സുഷിര വസ്തുക്കളില്‍ മുമ്പ് ഉപയോഗിച്ചിരുന്ന രീതികള്‍ സ്വീകരിച്ചാണ് പ്ളാന്റ് മെറ്റീരിയല്‍ വേര്‍തിരിച്ചത്. കണ്ടെത്തലുകള്‍ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നതായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡോ. സോഫ്ലങ് റാസ്മുസെന്‍ പറഞ്ഞു.