മൂട്ടയോട് അമിത പ്രിയമായാല്‍

മൂട്ടയോട് അമിത പ്രിയമായാല്‍

Health

മൂട്ടയോട് അമിത പ്രിയമായാല്‍
ഒരു സമ്പൂര്‍ണ്ണ പോഷകാഹാരമാണ് മുട്ട എന്നതിനു തര്‍ക്കമില്ല, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, ആന്റി ഓക്സിഡന്റുകള്‍ ‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ് മുട്ട.

ഇത് ആരോഗ്യത്തോടെയിരിക്കാനും രോഗങ്ങള്‍ വരുന്നത് പ്രതിരോധിക്കാനും സഹായിക്കും. എന്നാല്‍ ദിവസവും കൂടുതല്‍ എണ്ണം മുട്ടകള്‍ കഴിക്കുന്നതു ആരോഗ്യത്തിനു നല്ലതല്ല. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന കൊളസ്ട്രോള്‍ ആണ് വില്ലന്‍ ‍.

കൂടുതല്‍ മുട്ട കഴിക്കുന്നത് വയറിനു അസ്വസ്ഥതകള്‍ ഉണ്ടാക്കും. മുട്ടയുടെ മഞ്ഞയില്‍ വളരെ ഉയര്‍ന്ന തോതില്‍ കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്.

ഒരു മുട്ടയുടെ മഞ്ഞയില്‍ 200 മില്ലിഗ്രാം കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ശരീരത്തില്‍ 300 മില്ലീഗ്രാം കൊളസ്ട്രോളില്‍ കൂടുതല്‍ പാടില്ല.

ഭക്ഷണത്തില്‍നിന്നുള്ള കൊളസ്ട്രോള്‍ ‍, ആകെ കൊളസ്ട്രോള്‍ നിലയും, ചീത്ത കൊളസ്ട്രോള്‍ നിലയും ഉയരുന്നതിനു കാരണമാകുന്നില്ല എന്ന് അടുത്തയിടെ ചില പഠനങ്ങള്‍ വന്നിട്ടുണ്ട്.

എങ്കിലും ചീത്ത കൊളസ്ട്രോളായ എല്‍ ‍.ഡി.എല്‍ കൊളസ്ട്രോള്‍ ഉയരാന്‍ കാരണം ഭക്ഷണത്തില്‍നിന്നുള്ള പൂരിത കൊഴുപ്പാണ്.

Comments are closed.