ലോകം പുതിയൊരു മഹാമാരിയെക്കൂടി ഭയക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍

ലോകം പുതിയൊരു മഹാമാരിയെക്കൂടി ഭയക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍

Breaking News Europe Health

ലോകം പുതിയൊരു മഹാമാരിയെക്കൂടി ഭയക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍
ലണ്ടന്‍ ‍: യു.കെയില്‍ ആദ്യം കണ്ടെത്തിയതും ഇപ്പോള്‍ ലോകമാകെ പടര്‍ന്ന് ശക്തിപ്രാപിച്ചതുമായ കൊറോണ വൈറസിന്റെ ബി.1.17 വകഭേദം കോവിഡ് മഹാമാരിയുടെ ഗതി മാറ്റി മറിക്കുമെന്ന് പകര്‍ച്ചവ്യാധി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

കഴിഞ്ഞ ഒരു വര്‍ഷം നമ്മള്‍ കണ്ടു പരിച്ചവയില്‍നിന്നും വ്യത്യസ്തമായി ഒരു പുതിയ മഹാമാരിയെത്തന്നെ നാം നേരിടുന്ന അനുഭവമാണ്1.1.7 നല്‍കുന്നതെന്ന് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മിനിസോട്ട സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. മൈക്കിള്‍ ഓസ്റ്റര്‍ ഹോം പറയുന്നു.

മുന്‍ വൈറസുകളേക്കാള്‍ 50 മുതല്‍ 100 ശതമാനം വരെ വ്യാപന ശേഷി കൂടിയതാണ് ബി.1.1.7 വകഭേദം. ഇതിന് 50 മുതല്‍ 60 ശതമാനം വരെ കൂടുതല്‍ കടുത്ത രോഗമുണ്ടാക്കാനാകുമെന്നും ഡോ. മൈക്കിള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയില്‍ അടുത്ത ദിവസങ്ങളിലുണ്ടായ കോവിഡ് വ്യാപന വര്‍ദ്ധനവിന് പിന്നിലും ബി.1.1.7 വകഭേദമാണോ എന്നും സംശയിക്കുന്നുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രി അടുത്തയിടെ പുറത്തുവിട്ട ജനിതക സീക്വന്‍സിങ് ഡേറ്റയും ഇത് ശരിവെയ്ക്കുന്നു. 18 സംസ്ഥാനങ്ങളില്‍നിന്നുള്ള 10,787 സാമ്പിളുകള്‍ സീക്വന്‍സിങ് നടത്തിയതില്‍ 736 എണ്ണം ബി.1.1.7 വകഭേദം മൂലമാണെന്ന് കണ്ടെത്തിയിരുന്നു.