ഈജിപ്റ്റില്‍ പുരാതന നഗരാവശിഷ്ടം കണ്ടെത്തി

ഈജിപ്റ്റില്‍ പുരാതന നഗരാവശിഷ്ടം കണ്ടെത്തി

Breaking News Middle East

ഈജിപ്റ്റില്‍ പുരാതന നഗരാവശിഷ്ടം കണ്ടെത്തി
കെയ്റോ: 3000 വര്‍ഷം മുമ്പ് മണ്‍മറഞ്ഞ സുവര്‍ണ നഗരം ഈജിപ്റ്റില്‍ കണ്ടെത്തി. പുരാവസ്തു ഗവേഷകര്‍ ‘നഷ്ടപ്പെട്ട നഗരം’ എന്നു പേര്‍ വിളിക്കുന്ന നഗരത്തിന്റെ പഴയ ശേഷിപ്പുകള്‍ ലക്സറിലെ മണലാരണ്യത്തിലാണ് കണ്ടെത്തിയത്.

2020-ല്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ ഈജിപ്റ്റിലെ ഏറ്റവും പ്രമുഖനായ ഫറവോ അമേന്‍ഹോട്ടപ് മൂന്നാമന്റെ ഭരണ കാലത്ത് (ബിസി 1391-1353) തുടര്‍ന്നു ഭരിച്ചിരുന്ന ഫറവോന്മാരായ അയി, ടുറ്റങ്കാമൂന്‍ തുടങ്ങിയവരുടെ ശവകൂടീരങ്ങള്‍ക്ക് സമീപമായിരുന്നു ഈ പുരാതന നഗര ശേഷിപ്പുകള്‍ കണ്ടെത്തിയത്.

ഇവരുടെ ശവകുടീരങ്ങള്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകര്‍ 1922-ല്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ നഗരാവശിഷ്ടം ഈജിപ്റ്റിലെ പ്രമുഖ രണ്ടാമത്തെ സുവര്‍ണ്ണ നഗരമായിരുന്നുവെന്ന് ബാര്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഈജിപ്റ്റോളജി പ്രൊഫസറായ ബെറ്റ്സി ബ്രയാന്‍ അഭിപ്രായപ്പെടുന്നു.

അന്നത്തെ കാലത്തെ ഏറ്റവും സമ്പന്ന നഗരമായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു. സ്വര്‍ണ്ണങ്ങള്‍ ‍, കളര്‍ മണ്‍പാത്രങ്ങള്‍ ‍, കളിമണ്‍ ഇഷ്ടികകള്‍ ‍, രാജാവിന്റെ മുദ്രകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

വലിയ നഗരമായിരുന്ന ഇവിടെ നല്ല നിലയിലുള്ള കെട്ടിടങ്ങളുടെ തകര്‍ന്ന ഭിത്തികള്‍ വീട്ട് ഉപകരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.