ചര്‍ച്ചുകള്‍ക്ക് നിയമാനുസൃതമായ പദവികള്‍ അനുവദിക്കുന്നു

ചര്‍ച്ചുകള്‍ക്ക് നിയമാനുസൃതമായ പദവികള്‍ അനുവദിക്കുന്നു

Breaking News Middle East

ഈജിപ്റ്റില്‍ കൂടുതല്‍ ചര്‍ച്ചുകള്‍ക്ക് നിയമാനുസൃതമായ പദവികള്‍ അനുവദിക്കുന്നു
കെയ്റോ: ഈജിപ്റ്റില്‍ കൂടുതല്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നിയമാനുസൃതമായ പദവികള്‍ സര്‍ക്കാര്‍ അനുവദിക്കുന്നു.

സര്‍ക്കാര്‍ രൂപീകരിച്ച ലീഗലൈസേഷന്‍ ഓഫ് അണ്‍ലൈസന്‍സ്ഡ് ചര്‍ച്ചസ് കോംപ്രൈസ്ഡ് മിനിസ്ട്രീസ് ഓഫ് ജസ്റ്റിസ് എന്ന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് വര്‍ഷങ്ങളായി ക്രൈസ്തവര്‍ ആവശ്യപ്പെടുന്ന അംഗീകാരം ലഭിച്ചത്.

ഇതിന്റെ നടപടിയെന്നോണം പ്രസിഡന്റ് മെല്‍തഫ മഡൈബൌലി കഴിഞ്ഞ ആഴ്ച 70 ചര്‍ച്ചുകള്‍ക്ക് അംഗീകാരം നല്‍കുകയുണ്ടായി.

ഈജിപ്റ്റിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരുടെ ക്ഷേമത്തിനായി 2017-ലാണ് കമ്മറ്റി രൂപീകരിച്ചത്. 2017-മുതല്‍ ഇതുവരെ 1638 ചര്‍ച്ചുകള്‍ക്ക് അംഗീകാരം ലഭിക്കുകയുണ്ടായി. ഇസ്ളാമിക ഭൂരിപക്ഷമുള്ള ഈജിപ്റ്റില്‍ ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരായി വര്‍ഷങ്ങളായി അതിക്രമങ്ങള്‍ നടക്കുന്നു.

പലപ്പോഴും മുസ്ളീങ്ങളുടെ എതിര്‍പ്പുകള്‍ ഉണ്ടാകുന്നതുമൂലം ചര്‍ച്ചുകള്‍ക്ക് അധികാരികള്‍ അംഗീകാരം നല്‍കാറില്ല. രാജ്യത്തെ പൌരന്മാരായ ക്രൈസ്തവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ വിശ്വാസി സമൂഹം നന്ദി അറിയിച്ചു.