മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങള്‍
മഞ്ഞള്‍ ഉപയോഗിക്കാത്ത വീടുകളില്ലായിരിക്കും. അത്രയ്ക്ക് ആരോഗ്യ ദായകവും അണുനാശിനിയുമാണ് മഞ്ഞള്‍. ഒട്ടനവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഇഞ്ചി വര്‍ഗ്ഗത്തില്‍പ്പെട്ട ഈ മഞ്ഞള്‍.
ഇതില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥത്തിന് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മഞ്ഞളിലെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റസ്, ക്രോണിക് ഇന്‍ഫ്ളമേറ്ററി ഡിസോര്‍ഡര്‍ എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
മഞ്ഞളിലെ ആന്റി ഓക്സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍നിന്ന് രക്ഷിക്കുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ അല്‍ഷിമേഴ്സിനു പ്രധാന കാരണമാകുന്ന ഓക്സിഡേറ്റീവ് തകരാറുകള്‍, വീക്കം എന്നിവയെ പ്രതിരോധിക്കുന്നു. മഞ്ഞള്‍ ദഹനത്തെ സഹായിക്കും.
മെറ്റബോളിസം ഉത്തേജിപ്പിക്കുന്നതിനും വയറുവേദനയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
അതുപോലെ മഞ്ഞള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ പാളി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും ഇത് സഹായിക്കുന്നു.

