സ്ഥിരമായി പാല്‍ കുടിക്കുന്നവരുടെ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
പോഷക ഗുണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ഭക്ഷണമാണ് പാല്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ദിവസേന പാല്‍ കുടിക്കുന്നവരാണ്.
പോഷകക്കുറവുള്ളവര്‍ക്ക് സാധാരണയായി ഡോക്ടര്‍മാര്‍ സഹിതം ശുപാര്‍ശ ചെയ്യുന്നത് പാല്‍ കുടിക്കാനാണ്. ശരീരത്തിനു മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും പാല്‍ ഉപയോഗത്തിലൂടെ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്.
ജീവിതകാലം മുഴുവനും പാല്‍ കുടിച്ചു ജീവിക്കുന്ന ജീവി മനുഷ്യന്‍ മാത്രമാണെന്ന് ചരിത്രം പറയുന്നു.
പാലില്‍ കാന്‍സറിനു കാരണമാകുന്ന ഐജിഎഫ് എന്ന ഹോര്‍മോണ്‍ ഫാക്ടര്‍ അടങ്ങിയിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
2001-ല്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പുരുഷന്മാരില്‍ കോളൊറെറ്റല്‍ കാന്‍സറിനു പാല്‍ ഉപയോഗം കാരണമാകുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
എ1 കാറ്റഗറിയില്‍ വരുന്ന പാലില്‍നിന്ന് ബിസിഎം 7 എന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ മനുഷ്യരിലേക്ക് എത്തും. തുടര്‍ന്ന് ടൈപ്പ് 1 പ്രമേഹം, ഹൃദ്രോഗം, ഓട്ടിസം എന്നിവയിലേക്കു നയിക്കാം.
ദിവസവും പാല്‍ കുടിക്കുന്നത് നിര്‍ബന്ധമാണെന്ന് വിചാരിക്കുന്നവര്‍ക്ക് നാടന്‍ പശുവിന്റെ പാല്‍ ഉപയോഗിക്കാവുന്നതാണ്. കൊഴുപ്പ് താരതമ്യേന കുറവാണ്.
പാലിനെ തൈരാക്കി മാറ്റി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതും പ്രയോജനം ചെയ്യും.

