യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളത്: ട്രംപിന്റെ ആദ്യ മന്ത്രിസഭായോഗം പ്രാര്‍ത്ഥനയോടെ ആരംഭിച്ചു

യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളത്: ട്രംപിന്റെ ആദ്യ മന്ത്രിസഭായോഗം പ്രാര്‍ത്ഥനയോടെ ആരംഭിച്ചു

Breaking News USA

യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളത്: ട്രംപിന്റെ ആദ്യ മന്ത്രിസഭായോഗം പ്രാര്‍ത്ഥനയോടെ ആരംഭിച്ചു

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച തന്റെ ആദ്യ മന്ത്രിസഭായോഗം പ്രാര്‍ത്ഥനയോടെ ആരംഭിച്ചത് ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തി.

ഭവന, നഗര വികസന സെക്രട്ടറി സ്കോട്ട് ടര്‍ണര്‍ ട്രംപിന്റെ പുതിയ ടീമിനെ ഉദ്ഘാടന പ്രസംഗത്തില്‍ നയിച്ചു.

യഹോവ ദൈവമായിരിക്കുന്ന ജാതിയും അവന്‍ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത് (സങ്കീ. 33:12) എന്ന വാക്യം ഉദ്ധറിച്ചുകൊണ്ട് മുന്‍ പാസ്റ്റര്‍കൂടിയായ ടര്‍ണര്‍ പ്രാര്‍ത്ഥന നയിച്ചപ്പോള്‍ ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ 1 മിനിറ്റുനീരം പ്രാര്‍ത്ഥിക്കുവാനിടയായി.

പിതാവേ ഇന്ന് ഞങ്ങള്‍ അങ്ങയുടെ ശരിയായ സ്ഥാനത്ത് അങ്ങയെ ആദരിക്കുന്നു. ഈ രാജ്യത്ത് വിശ്വാസം പുനസ്ഥാപിക്കാനും അമേരിക്കയിലെ ജനങ്ങള്‍ക്ക് ഒരു അനുഗ്രഹമാകാനും ഞങ്ങള്‍ക്ക് ഈ അവസരം നല്‍കിയതിന് ഞങ്ങള്‍ അങ്ങയോട് നന്ദി പറയുന്നു.

ടര്‍ണര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ടീം ആമേന്‍ എന്നു പറഞ്ഞു. ട്രംപ് വധശ്രമത്തില്‍നിന്നും രക്ഷപെട്ടപ്പോള്‍ പലപ്പോഴും പറഞ്ഞത് താന്‍ എന്തോ ആഴത്തില്‍ ദൈവത്തില്‍ ആശ്രയിക്കുന്നു എന്നാണ്.

ഭൂമിയിലെ നമ്മുടെ സമയം എപ്പോള്‍ അവസാനിക്കും എന്ന് നമ്മില്‍ ആര്‍ക്കും അറിയില്ല. നേരത്തെ നാഷണല്‍ പ്രെയര്‍ ബ്രോക്ക് ഫാസ്റ്റില്‍ ട്രംപ് പറഞ്ഞിരുന്നു.

ആദ്യ മന്ത്രി സഭാ യോഗത്തിന്റെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്കു ശേഷമായി ഔദ്യോഗികമായി ആരംഭിച്ച യോഗത്തില്‍ എലോണ്‍ മസ്ക്കിനും സംസാരിക്കാന്‍ അവസരം നല്‍കി.