ബ്രോക്കോളിയുടെ ഔഷധ ഗുണങ്ങള്‍
മലയാളികളുടെ തീന്‍മേശയില്‍ പ്രധാനപ്പെട്ട ഒരു ഭക്ഷണവിഭവമായി ബ്രോക്കോളി മാറിക്കഴിഞ്ഞു.
വിറ്റാമിന്‍ ഇ, കെ, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് ബ്രോക്കോളി. രോഗപ്രതിരോധത്തിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട്. അതിനാലാണ് ഹൃദയത്തിന് നല്ലതാണെന്ന് പറയുന്നത്. രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ നിലനിര്‍ത്താനുള്ള കഴിവുണ്ട്.
അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ സഹായകരമാണ്. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആഴ്ചയില്‍ നാല് ദിവസമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ബ്രോക്കോളി വിവിധതരം അലര്‍ജികള്‍ക്കെതിരെ ശരീരത്തില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്.

