ചുഴലിക്കാറ്റില്‍ 4 മാസം പ്രായമുള്ള കുഞ്ഞ് പറന്ന് മരത്തില്‍ തങ്ങി; ദൈവത്തിന്റെ സംരക്ഷണമെന്ന് കുടുംബം

ചുഴലിക്കാറ്റില്‍ 4 മാസം പ്രായമുള്ള കുഞ്ഞ് പറന്ന് മരത്തില്‍ തങ്ങി; ദൈവത്തിന്റെ സംരക്ഷണമെന്ന് കുടുംബം

Breaking News USA

ചുഴലിക്കാറ്റില്‍ 4 മാസം പ്രായമുള്ള കുഞ്ഞ് പറന്ന് മരത്തില്‍ തങ്ങി; ദൈവത്തിന്റെ സംരക്ഷണമെന്ന് കുടുംബം

ടെന്നസി: യു.എസിലെ ടെന്നസിയില്‍ ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ വീടു തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തപ്പോള്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ സുരക്ഷിതമായി താങ്ങി ജീവിക്കുന്ന ദൈവം.

അതിജീവനത്തിന്റെയും വിശ്വാസത്തിന്റെയും പരിണിത ഫലം അനുഭവിച്ചറിഞ്ഞ കുടുംബം അവരുടെ അഗ്നി പരീക്ഷയെ സാക്ഷീകരിക്കുന്നു. ഡിസംബര്‍ 16-ന് ടെന്നസിയിലെ മോണ്ട് ഗോമറിയല്‍ ക്ളാര്‍ക്ക് വില്ലയില്‍ ഇഎഫ് 3 ടൊര്‍ണാഡോ ആഞ്ഞു വീശി.

ആറു പേര്‍ മരിക്കുകയും രണ്ടു ഡസനിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചുഴലിക്കാറ്റ് ആഞ്ഞു വീശിയപ്പോള്‍ സിഡ്നി മൂര്‍ എന്ന യുവതിയും ഭര്‍ത്താവും അവരുടെ രണ്ടു കുട്ടികളും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു.

ചുഴലിക്കാറ്റ് അവരുടെ നീടും സാധന സാമഗ്രികളും തകര്‍ത്തെങ്കിലും കുടുംബം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

ചുഴലിക്കാറ്റ് അടിച്ചപ്പോള്‍ അവരുടെ ഒന്നര വയസ്സുള്ള മകന്‍ പ്രിന്‍സിന്റെ മുകളിലേക്ക് ചാടി വീണ് സംരക്ഷിക്കുവാന്‍ ആരോ പറഞ്ഞതായി മൂര്‍ ഒരു മാദ്ധ്യമത്തോടു പറഞ്ഞു.

ഞാന്‍ കുഞ്ഞിന്റെ മേല്‍ ചാടിയ നിമിഷം വീടിന്റെ ഭിത്തികള്‍ തകര്‍ന്നു വീണു. ഈ സമയം ഭര്‍ത്താവും 4 മാസം പ്രായമുള്ള കുഞ്ഞും കാറ്റിന്റെ ശക്തിയില്‍ പുറത്തേക്കു വലിച്ചെറിയപ്പെട്ടു. പിന്നെ എന്തു സംഭവിച്ചു എന്നറിയില്ലായിരുന്നു.

അവര്‍ പറഞ്ഞു. കാണാതായ കുഞ്ഞിനെ തിരഞ്ഞു മിനിറ്റോളം നടത്തിയ തിരച്ചിലിനൊടുവില്‍ മഴയത്ത് വീണ മരക്കൊമ്പില്‍ കുഞ്ഞിനെ ജീവനോടെ കണ്ടെത്തി.

അവന്‍ മരിച്ചുവെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷെ ദൈവത്തിന്റെ കൃപയാല്‍ ജീവനോടെ കിട്ടി. ചുഴലിക്കാറ്റില്‍ ജീവന്‍ തിരികെ കിട്ടി.

വീടും സാധന സാമഗ്രികളും തകര്‍ക്കപ്പെടുകയും ചെയ്തുവെങ്കിലും ദൈവകൃപയുടെയും വിശ്വാസത്തിന്റെയും ശക്തിയെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

അവര്‍ പറയുന്നു ദൈവം നമ്മുടെ സങ്കേതവും ബലവുമാകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. (സങ്കീ. 46:1)

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.