മറവി രോഗത്തിനു വയാഗ്ര; അല്‍ഷിമേഴ്സിനെ പ്രതിരോധിക്കുമെന്നു പഠനം

മറവി രോഗത്തിനു വയാഗ്ര; അല്‍ഷിമേഴ്സിനെ പ്രതിരോധിക്കുമെന്നു പഠനം

Breaking News Health

മറവി രോഗത്തിനു വയാഗ്ര; അല്‍ഷിമേഴ്സിനെ പ്രതിരോധിക്കുമെന്നു പഠനം
അല്‍ഷിമേഴ്സ് എന്ന മറിവ രോഗം ലോകത്ത് ലക്ഷക്കണക്കിനു ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം കൂടുകയല്ലാതെ ഫലപ്രദമായ ഒരു ചികിത്സ നിലവില്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

എന്നാല്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ ‍. സില്‍ഡെനാഫിലിന്റെ ബ്രാന്‍ഡായ വയാഗ്ര ഇതിന് ഉപയോഗിക്കുവാന്‍ കഴിയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അത് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായാണ് യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത്.

എന്നാല്‍ ലൈംഗിക ഉത്തേജനത്തിനും നിലവില്‍ ഇത് ഉപയോഗിക്കുന്നു. പുതിയ പഠനത്തിനായി യു.എസിലെ 7 ദശലക്ഷത്തിലധികം ആളുകളില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

മരുന്നിന്റെ ഉപയോക്താക്കളും അല്ലാത്തവരുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു പഠനം നടത്തിയത്. ആറ് വര്‍ഷത്തെ പഠനത്തിനുശേഷം സില്‍ഡെനാഫില്‍ ഉപയോഗിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യത 69 ശതമാനം കുറവാണെന്ന് അവര്‍ കണ്ടെത്തി.

ഇതിനോടനുബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങളുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തു വിടാനാണ് ഗവേഷകര്‍ തയ്യാറെടുക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.