പാക്കിസ്ഥാനില്‍നിന്നുള്ള വെട്ടിക്കിളി ആക്രമണത്തെ ഭയന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍

പാക്കിസ്ഥാനില്‍നിന്നുള്ള വെട്ടിക്കിളി ആക്രമണത്തെ ഭയന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍

Breaking News Global Karshika Vartha Top News

പാക്കിസ്ഥാനില്‍നിന്നുള്ള വെട്ടിക്കിളി ആക്രമണത്തെ ഭയന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍
ന്യൂഡെല്‍ഹി: ഇന്ത്യ കോവിഡ് 19 ഭീതിയില്‍ കഴിയുമ്പോള്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ വെട്ടിക്കിളിയുടെ ആക്രമണ ഭീഷണി കൂടി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.

വിളവെടുപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ പാക്കിസ്ഥാനില്‍നിന്നു വരുന്ന വെട്ടിക്കിളി കൂട്ടങ്ങളുടെ ഭീഷണിയാണ് ഉണ്ടാകുന്നത്.

ഈ വര്‍ഷം രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് കടുത്ത അപകട സാധ്യതയുണ്ടെന്ന് യു.എന്‍ ‍. നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പതിവിലും നേരത്തെയുള്ള വെട്ടിക്കിളി ആക്രമണം വലിയ നാശനഷ്ടങ്ങള്‍തന്നെയാണ് രാജസ്ഥാന്‍ ‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഉണ്ടാക്കുന്നത്.

മുന്നറിയിപ്പുകളെ തുടര്‍ന്ന് കൃഷി മന്ത്രാലയം ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച ചില അതിര്‍ത്തി സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ‍, ഉപഗ്രഹവുമായി ബന്ധപ്പെടാവുന്ന ഉപകരണങ്ങള്‍ ‍, പ്രത്യേക ഫയര്‍ ടെന്‍ഡറുകള്‍ ‍, സ്പ്രേയറുകള്‍ എന്നിവ വിന്യസിക്കുന്നുണ്ട്.

ഇതു കൂടാതെ യു.കെയില്‍നിന്നും ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനും കൃഷി മന്ത്രാലയം നടപടി എടുത്തിട്ടുണ്ട്. വെട്ടുക്കിളിക്ക് പ്രതിദിനം 150 കിലോമീറ്റര്‍ വരെ പറക്കാന്‍ കഴിയും. ഒരു ചതുരശ്ര കിലോമീറ്റര്‍ കൂട്ടത്തിന് ഒറ്റ ദിവസംകൊണ്ട് 35,000 പേര്‍ക്കുള്ള ഭക്ഷണം തിന്നു തീര്‍ക്കാന്‍ കഴിയുമെന്ന് ഫുഡ് ആന്‍ഡ് ആഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ വെട്ടിക്കിളിയുടെ ആക്രമണം കൂടിയാകുമ്പോള്‍ ഇന്ത്യയുടെ ഭക്ഷ്യസമ്പത്തിനു വന്‍ ഭീഷണിതന്നെയുണ്ടാകുന്നുവെന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.