ഈ യുദ്ധം പലസ്തീനികള്‍ ക്രിസ്തുവിങ്കലേക്ക് കടന്നുവരുവാനിടയാകും

ഈ യുദ്ധം പലസ്തീനികള്‍ ക്രിസ്തുവിങ്കലേക്ക് കടന്നുവരുവാനിടയാകും

Asia Breaking News Top News

മുന്‍ പിഎല്‍ ഒ തീവ്രവാദി പറഞ്ഞു; ഈ യുദ്ധം പലസ്തീനികള്‍ ക്രിസ്തുവിങ്കലേക്ക് കടന്നുവരുവാനിടയാകും

ഗാസ: പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ മുന്‍ തീവ്രവാദിയായി പ്രവര്‍ത്തിക്കുകയും യാസര്‍ അറാഫാത്തിന്റെ സ്വകാര്യ ഡ്രൈവറുമായി സേവനമനുഷ്ഠിക്കുകയും ചെയ്ത് പിന്നീട് യേശുക്രിസ്തുവിന്റെ ധീര പോരാളിയായി പ്രവര്‍ത്തിച്ചു വരുന്ന തയ്സീര്‍ റിസ് സാദ എന്ന 75 കാരന്‍ പറയുന്നു, ഇപ്പോഴത്തെ യിസ്രായേല്‍ പലസ്തീന്‍ യുദ്ധം നിരവധി പലസ്തീന്‍ മുസ്ളീങ്ങളെ യേശുക്രിസ്തുവിങ്കലേക്കു അടുപ്പിക്കുന്ന സാഹചര്യം ഉണ്ടാകുവാന്‍ കാരണമാകും.

1990 കളില്‍ ക്രിസ്ത്യാനിയായിത്തീരുന്നതിനു മുമ്പ് തയ്സീര്‍ ഫത്താ രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്‍ക്കില്‍ അതിന്റെ വാരാന്ത്യ സംപ്രേഷണത്തില്‍ നടത്തിയ ഒരു അഭിമുഖത്തില്‍ യിസ്രായേല്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോയല്‍ സി റോസന്‍ബര്‍ഗിനോട് തറപ്പിച്ചു പറഞ്ഞു.

ലോകാവസാനം വേഗത്തില്‍ അടുക്കുന്നു എന്നതിന്റെ സൂചനയാണിത്. എന്നാല്‍ യിസ്രായേല്‍-ഹമാസ് സംഘര്‍ഷം പ്രദേശത്തെ മുസ്ളീങ്ങള്‍ ഹമാസിനോടും തീവ്ര ഇസ്ളാം വാദത്തോടും നിരാശരാക്കപ്പെടുകയും ഇതുമൂലം അവര്‍ യേശുക്രിസ്തുവിങ്കലേക്കും അവന്റെ സുവിശേഷത്തിലേക്കും കൂടുതല്‍ വാതായനം തുറന്നിടുകയും ചെയ്യുന്നു എന്നതില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്നു.

ഗാസയില്‍ ജനിച്ച ഒരു മുന്‍ പലസ്തീന്‍ മുസ്ളീം എന്ന നിലവയില്‍ യുദ്ധം തീര്‍ന്നതിന്റെ ശേഷം വിളവെടുപ്പിന്റെ ഭാഗമാകുവാന്‍ തയ്സീര്‍ ഗാസയിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ഗാസ മുനമ്പില്‍ മാത്രമല്ല ലോകമെമ്പാടും നിരവധി ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് ഹമാസ് അദ്ദേഹം പറയുന്നു. എന്നിരുന്നാലും ദൈവത്തിനു ഒരു പദ്ധതിയുണ്ട്, അറബികളുടെയും യഹൂദരുടെയും പദ്ധതി അതിന്റെ ഭാഗമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അവിടെയാണ് എന്റെ പ്രതീക്ഷ.

1967-ലെ ആറ് ദിവസത്തെ യുദ്ധത്തെത്തുടര്‍ന്ന് യിസ്രായേലിനോടും മറ്റുള്ളവരോടും താന്‍ വളരെ രോക്ഷാകുലനായിരുന്നു എന്ന് തന്റെ ആത്മകഥയായ വണ്‍സ് ആന്‍ അറാഫാത്ത് മാന്‍ എന്ന പുസ്തകത്തില്‍ വിവരിക്കുന്നു. ചെറുപ്പത്തില്‍ തന്റെ കുടുംബം സൌദി അറേബ്യയിലേക്കും ഖത്തറിലേക്കും താമസം മാറിയിരുന്നു.

എന്നാല്‍ ഫത്തയില്‍ ചേരാനും അറാഫാത്തിന്റെ കീഴില്‍ പോരാടാനുമായി തയ്സീര്‍ നാട്ടിലേക്ക് തിരിച്ചെത്തി. 67-ലെ യുദ്ധത്തില്‍ യിസ്രായേലിനെതിരായി ഇത്രയധികം വലിയ യുദ്ധത്തില്‍ അറബികള്‍ എങ്ങനെ തോറ്റുവെന്നു മനസ്സിലായില്ല. എണ്ണത്തിലും ആയുധത്തിലും വലിപ്പത്തിലും യിസ്രായേലിനേക്കാള്‍ വലുതുമായിരുന്നു.

എന്നിട്ടും അവര്‍ യുദ്ധത്തില്‍ ജയം കണ്ടു. ഞങ്ങളുടെ നേതാക്കള്‍ വീണ്ടും ഞങ്ങളെ യഹൂദര്‍ക്ക് വിറ്റുവെന്നും ഞാന്‍ ചിന്തിക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ നമ്മുടെ ഭൂമിക്കുവേണ്ടി പോരാടാന്‍ തീവ്രവാദിയായത്. ഇതിനിടയില്‍ കുടുംബം എന്നെ കണ്ടെത്തി ഖത്തറിലേക്ക് മടങ്ങുവാന്‍ നിര്‍ബന്ധിച്ചു.

ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളും നിയമ പ്രശ്നങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വിദ്യാഭ്യാസം തുടരാന്‍ പിതാവിനെ പ്രേരിപ്പിച്ചു. അങ്ങനെ ഞാന്‍ 1974-ല്‍ യു.എസിലേക്കു പോയി. അവിടെ ഒരു യു.എസ്. പൌരയെ വിവാഹം ചെയ്തു. അവിടെ ചാര്‍ളിയെന്നയാളുമായി സുഹൃത് ബന്ധം ഉണ്ടായി.

1993-ല്‍ ചാര്‍ളി തന്റെ ക്രിസ്തീയ വിശ്വാസത്തെപ്പറ്റി തന്നോടു തുറന്നു പറഞ്ഞു. താന്‍ ആത്മീകമായി വളരെ കഷ്ടപ്പെടുകയാണെന്നും ഓര്‍ത്തു. തനിക്ക മനസമാധാനം ലഭിക്കണമെങ്കില്‍ യഹൂദരെ സ്നേഹിക്കണം എന്നു ചാര്‍ളി പറഞ്ഞു.

ആദ്യം അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ബൈബിളിലെ ഒന്നാം അദ്ധ്യായം ഒന്നാം വാക്യം പുതിയനിയമത്തില്‍നിന്നു വായിച്ചു കേള്‍പ്പിച്ചപ്പോള്‍ യേശുക്രിസ്തുവിന്റെ ദൈവികതയെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ ഞാന്‍ വിറയ്ക്കുവാന്‍ തുടങ്ങി. അങ്ങനെ എന്റെ ബോധം നഷ്ടമായി.

തുടര്‍ന്ന് ബോധം വീണ്ടെടുത്തപ്പോള്‍ യേശു വളരെ ശോഭയുള്ള പ്രകാശത്തില്‍ തനിക്കു പ്രത്യക്ഷനായി. ഉടന്‍തന്നെ തന്റെ ജീവിതം യേശുവിനായി സമര്‍പ്പിച്ചു. അങ്ങനെ ഭാര്യയും ഞാനും ക്രിസത്യാനിയായി.

2003-ല്‍ താന്‍ യിസ്രായേലിലേക്കു മടങ്ങിയപ്പോള്‍ യിസ്രായേല്യ പട്ടാളക്കാര്‍ 142 മണിക്കൂര്‍ നീണ്ട ചോദ്യ ചെയ്തു. തന്റെ പഴയ കേസുകള്‍ പരിശോധിച്ചു.

എന്നാല്‍ താന്‍ യിസ്രായേലിനോടു യുദ്ധം ചെയ്തിട്ടുണ്ടെന്നും താന്‍ ഇപ്പോള്‍ ഒരു ഉറച്ച ക്രിസ്ത്യാനിയാണെന്നും യഹൂദന്മാരോടും രാഷ്ട്രത്തോടും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു.

അങ്ങനെ തയ്സീറും ഭാര്യയും ക്രിസ്തീയ മിഷണറിയായി പ്രവര്‍ത്തിക്കുവാനും ഹോപ്പ് ഫോര്‍ ഇസ്മായേല്‍ എന്ന മിഷണറി സംഘടന സ്ഥാപിച്ചു മുസ്ളീങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഒട്ടനവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവരാനായി തനിക്കു കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.