ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ ദ്വീപില്‍ ജലപ്രളയം

ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ ദ്വീപില്‍ ജലപ്രളയം

Asia Breaking News

ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ ദ്വീപില്‍ ജലപ്രളയം
കിഴക്കന്‍ ഇന്തോനേഷ്യന്‍ ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ മഹാമാരിയെത്തുടര്‍ന്നുണ്ടായ ജലപ്രളയത്തില്‍ 44 പേര്‍ മരിച്ചു.

ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ദ്വീപായ സ്പ്രെലിങ് ആര്‍ക്കി പെലാഗോറയില്‍ ഈസ്റ്റര്‍ കാലത്തു നടന്ന ദുരന്തത്തില്‍ നാടു വിറങ്ങലിച്ചു. ലാംലി ഗ്രാമത്തില്‍ ഉരുള്‍പൊട്ടലില്‍ നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു.

38 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ദുരന്തത്തെത്തുടര്‍ന്നു പതിനായിരങ്ങള്‍ ഭവന രഹിതരായി ക്യാമ്പുകളില്‍ കഴിയുന്നു.

ഒയാംഗ് ബെയാംഗ് ഗ്രാമത്തിലും മണ്ണിടിച്ചില്‍ ഉണ്ടായി. 3 പേരുടെ ജഡങ്ങള്‍ കണ്ടെത്തി. ഇവിടെ 40-ഓളം വീടുകള്‍ തകര്‍ന്നു. ദേശീയ ദുരന്ത നിവാരണ സേന ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചതിനാല്‍ കൂടുതല്‍ ആളപായങ്ങള്‍ ഉണ്ടായില്ല.

ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്ളീങ്ങളുള്ള ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള ഏക ദ്വീപാണിത്. പഴയ പോര്‍ച്ചുഗീസ് കേന്ദ്രമായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.