വിശ്വാസത്തിന്റെ പേരില്‍ തടവ്; ക്രിസ്ത്യന്‍ പിതാവ് ജയിലില്‍ നിരാഹാരം ആരംഭിച്ചു
രണ്ടു വര്‍ഷത്തിലേറെയായി ഈജിപ്റ്റില്‍ തടവിലാക്കപ്പെട്ട അഞ്ച് മക്കളുടെ പിതാവായ ഒരു ക്രിസ്ത്യന്‍ തന്റെ ആരോഗ്യ നില വഷളായിട്ടും തന്റെ അനധികൃത തടങ്കലില്‍ പ്രതിഷേധിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചു.
ഇസ്ളാമില്‍നിന്ന് ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തികളെ പിന്തുണയ്ക്കുന്ന ഒരു സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായ യെമന്‍ അഭയാര്‍ത്ഥി അബ്ദുള്‍ ബാഖി സയിദ് അബ്ദോയാണ് ഓഗസ്റ്റ് 7-ന് തന്റെ നിരാഹാര സമരം പ്രഖ്യാപിച്ച് കുടുംബത്തിന് കത്തെഴുതിയത്.
ജയിലില്‍ ആരോഗ്യ സംരക്ഷണത്തിനു ഉത്തരവാദിയായ വ്യക്തിയില്‍ നിന്ന് ചികിത്സ സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു. അബ്ദോ പറഞ്ഞു. വരാനിരിക്കുന്ന ആഴ്ചകളില്‍ സമരം പൂര്‍ണമാകുന്നതുവരെ ഞാന്‍ ഘട്ടം ഘട്ടമായി എന്റെ സമരം വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു.
എന്റെ സമരത്തിന്റെ കാരണം അവര്‍ എന്നെ നിയമപരമായ ന്യായീകരണമില്ലാതെ അറസ്റ്റു ചെയ്തു എന്നുള്ളതാണ്. അല്ലെങ്കില്‍ എന്തെങ്കിലും നിയമ ലംഘനത്തിന് എന്നെ ശിക്ഷിച്ചു.
8 മാസം മുമ്പ് അവസാനിച്ച എന്റെ റിമാന്‍ഡ് ജയില്‍ വാസത്തിനിടെ എന്നെ മോചിപ്പിച്ചില്ല. യെമനില്‍ പീഢനം നേരിട്ടതിനു ശേഷമാണ് ഈജിപ്റ്റിലെ അദ്ദേഹത്തിന്റെ അറസ്റ്റ്.
ഈജിപ്റ്റില്‍ യു.എന്‍എച്ച് സിആര്‍ രജിസ്റ്റര്‍ ചെയ്ത അഭയാര്‍ത്ഥി എന്ന നിലവയിലേക്ക് നയിച്ചത്.
മറ്റൊരു ക്രിസ്ത്യാനിയായ നൂര്‍ ഗിര്‍ഗ്രസിനൊപ്പം അബ്ദോയും അറസ്റ്റിലായി. പുറംലോകവുമായി ഏറ്റവും കുറഞ്ഞ സമ്പര്‍ക്കത്തിനിടയില്‍ അവരുടെ ആരോഗ്യം വഷളായതിനാല്‍ ഒരു വിചാരണയ്ക്കു മുമ്പുള്ള തടങ്കലും അവരുടെ ക്രിമിനല്‍ വിചാരണകള്‍ ആവര്‍ത്തിച്ച് മാറ്റി വെയ്ക്കലും സഹിച്ചു.
ജയിലിലെ നടപടികള്‍ക്കെതിരെ എഡിഎഫ് അഡ്വക്കസി ഡയറക്ടര്‍ കെല്‍സി ബേര്‍സി അടിയന്തിര നടപടി ആവശ്യപ്പെട്ടു. നിയമപരമായ വാറന്റുകളൊന്നും കാണിക്കാതെ 2021 ഡിസംബര്‍ 15-നാണ് അബ്ദോയെ കസ്റ്റഡിയിലെടുത്തത്.
2008-ല്‍ യെമനില്‍ വച്ച് ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനിയായതോടെയാണ് അബ്ദോയ്ക്ക് പീഢനം തുടങ്ങിയത്. 5 മക്കളും ഭാര്യയുമായി ഈജിപ്റ്റിലേക്കു പോവുകയായിരുന്നു