ശംഖുപുഷ്പം ഉത്തമ രോഗസംഹാരി

ശംഖുപുഷ്പം ഉത്തമ രോഗസംഹാരി

Cookery Health

ശംഖുപുഷ്പം ഉത്തമ രോഗസംഹാരി
നമ്മുടെ വീട്ടുമുറ്റത്ത് മനോഹര കാഴ്ച നല്‍കുന്ന ഒരു ചെടിയാണ് ശംഖു പുഷ്പം. ഭംഗി മാത്രമല്ല, മികച്ച രോഗസംഹാരികൂടിയാണ് ഇത്.

ഒട്ടേറെ രോഗങ്ങള്‍ ശമിപ്പിക്കാനുള്ള ശേഷിയുള്ള ഒരു ഔഷധ സസ്യമാണ് ശംഖുപുഷ്പം. നല്ല ഉറക്കം കിട്ടാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഉല്‍ക്കണ്ഠകൊണ്ടുണ്ടാകുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാനും ശംഖുപുഷ്പം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

നീല ശംഖുപുഷ്പം ഒരു ഗ്രാം വീതം തേനില്‍ കുഴച്ച് ദിവസേന മൂന്നു നേരം കഴിക്കുന്നത് ഗര്‍ഭാശയ പ്രശ്നങ്ങള്‍ അകറ്റും. ശംഖുപുഷ്പത്തിന്റെ വേരും ഇലയും പൂവും ഒരു പോലെ ഔഷധ ഗുണമുള്ളതാണ്.

പല നിറത്തിലുള്ള ശംഖുപുഷ്പങ്ങളുണ്ടെങ്കിലും നീലപ്പൂവുള്ള ചെടിയാണ് പ്രധാനമായും ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. പാമ്പ് വിഷ ചികിത്സയ്ക്കും രക്ത ശുദ്ധീകരണത്തിനും ആയുര്‍വ്വേദത്തില്‍ ശംഖുപുഷ്പത്തിനു മികച്ച സ്ഥാനമുണ്ട്.

വാതപിത്ത രോഗങ്ങള്‍ ‍, ശ്വാസകോശ രോഗങ്ങള്‍ ‍, ത്വക് രോഗങ്ങള്‍ എന്നിവയ്ക്കും ശംഖുപുഷ്പം ഉത്തമമാണ്. എന്നും രാവിലെ ശംഖുപുഷ്പം കുടിക്കുന്നത് പല ശാരീരിക പ്രശ്നങ്ങളും അകറ്റി നിര്‍ത്തും.

തിളച്ച വെള്ളത്തില്‍ ശംഖുപുഷ്പത്തിന്റെ ഇതളുകളിട്ടശേഷം വെള്ളത്തിന്റെ നിറം നീലയാകുമ്പോള്‍ അത് തണുപ്പിച്ചശേഷം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കുടിക്കാവുന്നതാണ്.