രോഗപ്രതിരോധശേഷി, പ്രോട്ടീന്‍ സമ്പന്നം, കറുത്ത കടലയുടെ ഗുണങ്ങള്‍
കറുത്ത കടലയ്ക്ക് ഇന്ന് മലവയാളിയുടെ പ്രഭാത ഭക്ഷണത്തില്‍ മുന്തിയ സ്ഥാനമുണ്ട്. കറുത്ത കടലയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞു തന്നെയാണ് പലരും ഇത് കഴിക്കുന്നതും.
ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, കോപ്പര്‍ , മാംഗനീസ് എന്നിവയാണ് കടലയിലുള്ള ആരോഗ്യ ഘടകങ്ങള്‍ . ഇരുമ്പിന്റെ ശ്രോതസ്സായതിനാല് വിളര്‍ച്ച പരിഹരിക്കും. വിറ്റാമിന്‍ സി ധാരാളമുള്ളതിനാല്‍ രോഗപ്രതിരോധം സാദ്ധ്യമാകും.
പ്രോട്ടീന്‍ സമ്പന്നമാണ്. സസ്യാഹാരികള്‍ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രോട്ടീനിന്റെ അപര്യാപ്തത ഉണ്ടാവുകയില്ല.
നാരുകളാല്‍ സമ്പന്നമായതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉത്തമമാണ്.
അതുപോലെ ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാനും ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പൊരുതി ശരീരത്തെ രോഗങ്ങളില്‍നിന്ന് സംരക്ഷിക്കാനും കറുത്ത കടലയ്ക്ക് കഴിവുണ്ട്.

