ഗ്യാസ്ട്രബിള്‍ മാറാന്‍ അയമോദക ഇല തിളപ്പിച്ച വെള്ളം

ഗ്യാസ്ട്രബിള്‍ മാറാന്‍ അയമോദക ഇല തിളപ്പിച്ച വെള്ളം

Health

ഗ്യാസ്ട്രബിള്‍ മാറാന്‍ അയമോദക ഇല തിളപ്പിച്ച വെള്ളം

ഗ്യാസ് ട്രബിള്‍ ഇന്ന് കൊച്ചുകുട്ടികളെപ്പോലും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഇന്നത്തെ ഫാസ്റ്റ് ഫുഡും, അമിത ഭക്ഷണ ശീലവും, ചായകുടി, മദ്യപാനം, എണ്ണ പലഹാരങ്ങള്‍ ‍, മസാല കൂടിയ ഭക്ഷണം, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവ നമ്മെ ഹദന പ്രശ്നത്തിലേക്കു നയിക്കുന്ന കാര്യങ്ങളാണ്.

ഇതുമൂലം വയറു പെരുക്കം, വയര്‍ വീര്‍ത്തതുപോലെ ഇരിക്കുന്നതുപോലെ തോന്നുക എന്നിവയാണ്. ഇതിനു പരിഹാരമായി പലരും മരുന്നുകളും ഗുളികകളും ഉപയോഗിക്കുകയാണ് പതിവ്.

എന്നാല്‍ ഇത്തരം അമിത ചികിത്സകള്‍ നമ്മെ മറ്റൊരു ആരോഗ്യ പ്രശ്നത്തിലേക്കു എത്തിക്കുകയും ചെയ്തേക്കാം. എന്നാല്‍ നമ്മുടെ വീട്ടു വളപ്പില്‍ സര്‍വ്വ സാധാരണമായി കണ്ടുവരുന്ന ഒരു ഔഷധ ചെടിയാണ് അയമോദകം.

രണ്ടോ മൂന്നോ അയമോദക ഇല എടുത്ത് ഒരു പാത്രത്തില്‍ ജലം ഒഴിച്ച് ഇല തിളപ്പിച്ച് അരിച്ചതിനുശേഷം കുടിച്ചാല്‍ ദഹന പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്നാണ് ആയുര്‍വേദം പറയുന്നത്.

കൂടാതെ അസിഡിറ്റി കുറയ്ക്കാനും വയറുവേദന പോലെയുള്ള അസ്വസ്ഥതകള്‍ മാറാനും സഹായിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.