കാലാവസ്ഥാ വ്യതിയാനം: മരണ നിരക്ക് ആറിരട്ടിയാകുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം: മരണ നിരക്ക് ആറിരട്ടിയാകുമെന്ന് പഠനം

Breaking News USA

കാലാവസ്ഥാ വ്യതിയാനം: മരണ നിരക്ക് ആറിരട്ടിയാകുമെന്ന് പഠനം
കാലാവസ്ഥാ വ്യതിയാനം മരണ നിരക്ക് ആറിരട്ടി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. അമിതമായ ചൂട് മരണനിരക്ക് ഉയരാന്‍ കാരണമാകുമെന്ന് ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

രാത്രിയിലെ അന്തരീക്ഷ താപനില ഉറക്കത്തെ ബാധിക്കുമെന്നും യു.എസിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുറഞ്ഞ ഉറക്കം രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വിട്ടുമാറാത്ത രോഗങ്ങള്‍ ‍, മാനസിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

2096 ഓടെ കിഴക്കന്‍ ഏഷ്യയിലെ 28 നഗരങ്ങളില്‍ രാത്രിയിലെ അന്തരീക്ഷ താപനില 20.4 ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് 39.7 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരും. ഇത് ഉറക്കത്തെ നഷ്ടപ്പെടുത്തുകയും അമിതമായ ചൂട് മറ്റ് രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ശരാശരി ദിവസേന താപനിലയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ക്കനുസരിച്ച് മരണനിരക്ക് നിലവില്‍ പ്രവചിക്കപ്പെട്ടതിനേക്കാള്‍ വര്‍ദ്ധിക്കാനും സാദ്ധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

രാത്രിയില്‍ താപനില വര്‍ദ്ധിക്കുന്നതിന്റെ അപകട സാദ്ധ്യതകള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നതായി നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ യുക്യാങ് ക്ളാങ് പറഞ്ഞു. ചൂടുള്ള രാത്രികളുടെ ആവൃത്തിയും ശരാശരി തീവ്രതയും 2100-ഓടെ യഥാക്രമം 30,60 ശതമാനമായി ഉയരുമെന്നും പഠനം പറയുന്നു.

1980-നും 2015-നും ഇടയില്‍ ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ 28 നഗരങ്ങളിലെ അമിത ചൂട് മൂലമുള്ള മരണനിരക്കും സംഘം കണക്കാക്കി.

2016-നും 2100-നും ഇടയില്‍ അമിതമായ ചൂടുള്ള രാത്രികള്‍ കാരണമുണ്ടാകുന്ന മരണസാദ്ധ്യത ആറിരട്ടിയായി വര്‍ദ്ധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.