സ്വന്തം ലോക റെക്കോര്‍ഡ് തകര്‍ത്ത ഒളിമ്പ്യന്‍ സിഡ്നി മക്ളോഗ്ളിന്‍ മഹത്വം ദൈവത്തിന്

സ്വന്തം ലോക റെക്കോര്‍ഡ് തകര്‍ത്ത ഒളിമ്പ്യന്‍ സിഡ്നി മക്ളോഗ്ളിന്‍ മഹത്വം ദൈവത്തിന്

Breaking News USA

സ്വന്തം ലോക റെക്കോര്‍ഡ് തകര്‍ത്ത ഒളിമ്പ്യന്‍ സിഡ്നി മക്ളോഗ്ളിന്‍ മഹത്വം ദൈവത്തിന്

യൂഗിന്‍ ‍: യു.എസിലെ ഒറിഗണില്‍ നടന്ന ലോക അത്ലറ്റിക്സില്‍ ഹര്‍ഡില്‍സില്‍ സ്വന്തം റിക്കോര്‍ഡ് തകര്‍ത്ത അമേരിക്കക്കാരി സിഡ്നി മക്ലോഗ്ളിന്‍ തന്റെ നേട്ടത്തിന്റെ മഹത്വം മുഴുവനും സര്‍വ്വശക്തനായ ദൈവത്തിനു നല്‍കി.

യൂഗിനില്‍ നടന്ന 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് 23 കാരിയായ സിഡ്നി 50.68 സെക്കന്റോടെ ഫിനിഷ് ചെയ്തത്. 13 മാസം മാത്രമുള്ള തന്റെ സ്വന്തം ലോകറെക്കോര്‍ഡ് ഭേദിച്ചത്.

കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിമ്പിക്സില്‍ സിഡ്നി 51.90 സെക്കന്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡാണ് താന്‍തന്നെ ഭേദിച്ചത്. തന്റെ ചരിത്ര വിജയത്തിന് ദൈവത്തിന് നന്ദി അര്‍പ്പിച്ച് സിഡ്നി ബൈബിളില്‍ എബ്രായ ലേഖനം 4:16 ലെ “അതുകൊണ്ട് കരുണ ലഭിപ്പാനും തല്‍സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക” എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

മഹത്വം അവന്റെ നാമത്തിന് എന്ന് പ്രത്യേകം എടുത്തു പറഞ്ഞാണ് സിഡ്നി നന്ദി വാക്കുകള്‍ കുറിച്ചത്. വളരെ മനോഹരമായ ദിവസമായിരുന്നു അത്. ഒരുക്കത്തോടെ എന്റെ ടീം വിശ്വാസത്തോടെയും പ്രതീക്ഷയോടെയും കേന്ദ്രീകരിച്ചു.

പ്രാര്‍ത്ഥനയുടെയും കഠിനാദ്ധ്വാനത്തിന്റെയും ദൈവിക സഹായത്തിന്റെയും വില അറിഞ്ഞു. ദൈവത്തിന്റെ കൃപയാല്‍ ഞങ്ങളുടെ ലക്ഷ്യം ഫലം കണ്ടു. ദൈവഭക്തയായ സിഡ്നിയെ എന്‍എഫ്എല്‍ കളിക്കാരന്‍ ആന്‍ഡ്രി ലെവറോണി ജൂനിയര്‍ കഴിഞ്ഞ മെയ്മാസത്തിലാണ് വിവാഹം കഴിച്ചത്.

ടോക്കിയോ ഒളിമ്പിക്സില്‍ 400 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയിരുന്നു. കൂടാതെ നിരവധി സ്വര്‍ണ നേട്ടങ്ങളുടെ ഉടമയാണ് സിഡ്നി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.