കോവിഡ് മരണങ്ങളില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരിലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

കോവിഡ് മരണങ്ങളില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരിലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

Breaking News USA

കോവിഡ് മരണങ്ങളില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരിലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

വാഷിംങ്ടണ്‍ ‍: കോവിഡ് ബാധിച്ചുണ്ടാകുന്ന മരണങ്ങളില്‍ 80 ശതമാനത്തിനു മുകളില്‍ നടക്കുന്നത് വാക്സിന്‍ എടുക്കാത്തവരിലാണെന്ന് മേരിലാന്‍ഡ് സര്‍വ്വകലാശാലയിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഫഹിം യൂനുസ്.

2022 പകുതിയോടെ ലോക ജനസംഖ്യയുടെ 70 ശതമാനത്തെയും വാക്സിന്‍ എടുപ്പിക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. ഇത് ഉദ്ദേശിച്ച രീതിയില്‍ കൈവരിക്കാനായില്ലെങ്കില്‍ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരന്ന് നിരവധി പുതിയ വകഭേദങ്ങള്‍ക്ക് കാരണമാകുമെന്ന് ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഫഹിം മുന്നറിയിപ്പു നല്‍കി.

ഇന്ത്യയില്‍ നല്ലൊരു ശതമാനം ആളുകളും കോവിഡ് രോഗമുക്തി നേടിയവരോ വാക്സിന്‍ എടുത്തവരോ ആയതിനാല്‍ ഭാവിയിലെ കോവിഡ് തരംഗങ്ങള്‍ക്ക് ഇവിടെ തീവ്രത കുറവായിരിക്കുമെന്നും ഫഹിം അഭിപ്രായപ്പെടുന്നു.

എന്നാല്‍ രോഗബാധിതരുടെ എണ്ണം കൂട്ടാന്‍ ഒമിക്രോണിനു സാധിക്കുമെന്നതിനാല്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് സ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകും.

ഇക്കാരണത്താല്‍ കൂടുതല്‍ പേരിലേക്ക് വാക്സിനും ബൂസ്റ്റര്‍ ഡോസുകളും എത്തിക്കണണെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.