ഗ്ളാസ് ബോട്ടിലുകളില്‍ പ്ളാസ്റ്റിക് ബോട്ടിലുകളേക്കാള്‍ കൂടുതല്‍ മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം

ഗ്ളാസ് ബോട്ടിലുകളില്‍ പ്ളാസ്റ്റിക് ബോട്ടിലുകളേക്കാള്‍ കൂടുതല്‍ മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം

Breaking News Health

ഗ്ളാസ് ബോട്ടിലുകളില്‍ പ്ളാസ്റ്റിക് ബോട്ടിലുകളേക്കാള്‍ കൂടുതല്‍ മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം

പ്ളാസ്റ്റിക് ബോട്ടിലുകളുടെ ദൂഷ്യഫലങ്ങളെ പേടിച്ചാണ് നമ്മള്‍ ഇപ്പോള്‍ ഗ്ളാസ് ബോട്ടിലുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഗ്ളാസ് ബോട്ടിലുകളില്‍ പ്ളാസ്റ്റിക് ബോട്ടിലുകളേക്കാള്‍ കൂടുതല്‍ മൈക്രോപ്ളാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ഫ്രാന്‍സിലെ ഭക്ഷ്യ സുരക്ഷാ ഏജന്‍സിയായ എ.എന്‍.എസ്.ഇ.എസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഗ്ളാസ് കുപ്പികളില്‍ വില്‍ക്കുന്ന പാനീയങ്ങള്‍, വെള്ളം സോഡ, ബിയര്‍, വൈന്‍ എന്നിവയില്‍ പ്ളാസ്റ്റിക് കുപ്പികളിലോ കാനുകലിലോ ഉള്ളതിനേക്കാള്‍ കൂടുതല്‍ മൈക്രോപ്ളാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.

പ്ളാസ്റ്റിക് ബോട്ടിലുകളെ അപേക്ഷിച്ച് ഗ്ളാസ് ബോട്ടിലുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്നായിരുന്നു ഗവേഷകര്‍ ഇതുവരെ കരുതിയിരുന്നത്.

എന്നാല്‍ പഠനം നടത്തിയപ്പോള്‍ നേരെ വിപരീത ഫലമാണ് ലഭിച്ചതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പിഎച്ച്ഡി വിദ്യാര്‍ത്ഥി ഇസലിന്‍ ചായിബ് പറഞ്ഞു.

കുപ്പികളുടെ അടപ്പാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭൂരിഭാഗം കുപ്പികളുടെയും അടപ്പ് കളര്‍ നിറത്തിലുള്ള പ്ളാസ്റ്റിക് ആയിരിക്കും.

ഒരു ലിറ്റര്‍ ഗ്ളാസ് ബോട്ടിലില്‍ 100 മൈക്രോപ്ളാസ്റ്റിക് കണികകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്ളാസ്റ്റിക് കുപ്പികളെ അപേക്ഷിച്ച് 50 മടങ്ങ് കൂടുതലാണ്. സോഫ്റ്റ് ഡ്രിങ്ക്സുകളിലും ബിയറിലും മൈക്രോപ്ളാസ്റ്റിക് കൂടുതലായി കാണപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.