റമദാന്‍ മാസത്തില്‍ ടെമ്പിള്‍ മൌണ്ടില്‍ യഹൂദരുടെ സന്ദര്‍ശന സമയം വര്‍ദ്ധിപ്പിച്ചു.

റമദാന്‍ മാസത്തില്‍ ടെമ്പിള്‍ മൌണ്ടില്‍ യഹൂദരുടെ സന്ദര്‍ശന സമയം വര്‍ദ്ധിപ്പിച്ചു.

Breaking News Middle East

റമദാന്‍ മാസത്തില്‍ ടെമ്പിള്‍ മൌണ്ടില്‍ യഹൂദരുടെ സന്ദര്‍ശന സമയം വര്‍ദ്ധിപ്പിച്ചു.

യെരുശലേം: റമദാന്‍ മാസത്തില്‍ ആദ്യമായി യഹൂദര്‍ക്ക് ടെമ്പിള്‍മൌണ്ട് സന്ദര്‍ശിക്കുന്നതിനുള്ള ക്രമീകരണങ്ങളില്‍ വിരുലമായ മാറ്റം നടപ്പിലാക്കി.

പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് ടെമ്പിള്‍മൌണ്ട് സന്ദര്‍ശിക്കുന്ന യഹൂദര്‍ക്ക് സമയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ രാവിലെ 6.30 ന് യഹൂദര്‍ക്കായി തുറക്കുകയും 11.30-ന് അടയ്ക്കുകയും ചെയ്യും.

ഈ സമയം മാസം മുഴുവന്‍ നിലനിര്‍ത്തും. മുസ്ളീം അവധി ദിനത്തോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ട് രാവിലെ സമയങ്ങളില്‍ കൂടുതല്‍ യഹൂദ സാന്നിദ്ധ്യം അനുവദിക്കുക എന്നതാണ് ഈ മാറ്റത്തിന്റെ ഉദ്ദേശം.

അതുകൊണ്ടാണ് ഉച്ചയ്ക്കുശേഷം മൌണ്ട് അടയ്ക്കുന്നത്. യഹൂദ സന്ദര്‍ശകരുടെ സമയം കൂടുതല്‍ നിയന്ത്രിക്കുന്ന ഒരു കാലമുണ്ടായിരുന്നു ടെമ്പിള്‍ മൌണ്ട് യെശിവ ഈ നടപടിയെ പ്രശംസിച്ചു.

പര്‍വ്വതത്തിലെ യഹൂദ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത് ഒരു പ്രധാന വഴിത്തിരിവാകുമെന്ന് അഭിപ്രായം ഉയര്‍ന്നു.

ഇത് പര്‍വ്വതത്തിന്റെ വീണ്ടെടുപ്പിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്നിനോട് ആഴമായ നന്ദിയുണ്ടെന്നും യഹൂദര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.