സ്വന്തം ഡിഎന്‍എ ഉപയോഗിച്ച് ഒരു പുതിയ മനുഷ്യ വംശത്തെ സൃഷ്ടിക്കാന്‍ എഫ്സ്റ്റീന്‍ പദ്ധതിയിട്ടിരുന്നു.

സ്വന്തം ഡിഎന്‍എ ഉപയോഗിച്ച് ഒരു പുതിയ മനുഷ്യ വംശത്തെ സൃഷ്ടിക്കാന്‍ എഫ്സ്റ്റീന്‍ പദ്ധതിയിട്ടിരുന്നു.

Breaking News USA

സ്വന്തം ഡിഎന്‍എ ഉപയോഗിച്ച് ഒരു പുതിയ മനുഷ്യ വംശത്തെ സൃഷ്ടിക്കാന്‍ എഫ്സ്റ്റീന്‍ പദ്ധതിയിട്ടിരുന്നു.

വാഷിംഗ്ടണ്‍: അമേരിക്കന്‍ ശതകോടീശ്വരനായ ലൈംഗിക കുറ്റവാളി ജെഫ്രി എഫ്സ്റ്റീന്റെ മറ്റൊരു പദ്ധതി കേട്ട് ലോകം നടുങ്ങി.

സ്വന്തം ഡിഎന്‍എ ഉപയോഗിച്ച് ഒരു സൂപ്പര്‍ മനുഷ്യ വംശത്തെ സൃഷ്ടിക്കാന്‍ എഫ്സ്റ്റീന്‍ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി ഒട്ടേറെ സ്ത്രീകളെ ഒരേ സമയം ഗര്‍ഭിണികളാക്കാനായിരുന്നു ഇയാളുടെ നീക്കമെന്നാണ് വിവരം.

ന്യൂ മെക്സിക്കോയിലെ സാന്താഫ്രയോക്ക് പുറത്തുള്ള തന്റെ മുപ്പത്തിമൂവായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആഡംബര വസതി കേന്ദ്രീകരിച്ചാണ് എഫ്സ്റ്റീന്‍ ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്.

ഒരേ സമയം ഇരുപതോളം സ്ത്രീകളെ ഇവിടെ താമസിപ്പിക്കുകയും തന്റെ ബീജത്തിലൂടെ അവരെ ഗര്‍ഭിണികളാക്കി സ്വന്തം വംശം വര്‍ദ്ധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം.

ശാസ്ത്രജ്ഞരോടും മറ്റ് പ്രമുഖരോടും ഇയാള്‍ ഈ ആശയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തന്റെ പണം ഉപയോഗിച്ച് ലോകപ്രശസ്തരായ ശാസ്ത്രജ്ഞന്മാരെ ആകര്‍ഷിക്കാന്‍ എഫ്സ്റ്റീനു കഴിഞ്ഞിരുന്നു.

പാവപ്പെട്ട രാജ്യങ്ങളിലെ പട്ടിണി മാറ്റുന്നതിനെയും ആരോഗ്യ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെയും ഇയാള്‍ എതിര്‍ത്തിരുന്നു.

ജനസംഖ്യാ വര്‍ദ്ധനവ് തടയാന്‍ ഇത്തരം സഹായങ്ങള്‍ നിര്‍ത്തണമെന്നായിരുന്നു ഇയാളുടെ പദ്ധതി. സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യന്റെ ആയുസ്സും കഴിവും വര്‍ദ്ധിപ്പിക്കുക എന്ന ആശയത്തിലായിരുന്നു ഇയാള്‍ക്ക് താല്‍പ്പര്യം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എഫ്സ്റ്റീനിനെ കഴിഞ്ഞ 2018 ആഗസ്റ്റ് 19-നു ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. 66 വയസ്സായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.