ലോകത്തെ ആദ്യ എഐ നഗരം അബുദാബിയില്‍; 2027-ല്‍ യാഥാര്‍ത്ഥ്യമാകും

ലോകത്തെ ആദ്യ എഐ നഗരം അബുദാബിയില്‍; 2027-ല്‍ യാഥാര്‍ത്ഥ്യമാകും

Breaking News Middle East

ലോകത്തെ ആദ്യ എഐ നഗരം അബുദാബിയില്‍; 2027-ല്‍ യാഥാര്‍ത്ഥ്യമാകും

അബുദാബി: ലോകത്തെ ആദ്യത്തെ എഐ നഗരം നിര്‍മ്മിക്കാനൊരുങ്ങി അബുദാബി. അതിനൂതന സാങ്കേതിക സൌകര്യങ്ങളോടെ 2027-ല്‍ നഗരം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിര്‍മ്മിത ബുദ്ധിയിലൂടെയും കോഗ്നെറ്റീവ് സാങ്കേതിക വിദ്യയിലൂടെയും നഗര ജീവിതത്തെ പുനര്‍ നിര്‍വ്വചിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരം രൂപപ്പെടുത്തുന്നത്.

ഡ്രൈവറില്ലാ യാത്രാ സംവിധാനങ്ങള്‍, സ്മാര്‍ട്ട് വീടുകള്‍, ചികിത്സ, വിദ്യാഭ്യാസം, ഊര്‍ജ്ജം തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളാണ് നഗരത്തിലുണ്ടാകുക.

നിര്‍മ്മിത ബുദ്ധിയുടെ ഭാവി സാദ്ധ്യതകളെല്ലാം ഉപയോഗപ്പെടുത്തുന്ന നഗരമാണ് അബുദാബിയില്‍ ആസൂത്രണം ചെയ്യുന്നത്. അയോണ്‍ സെന്‍ഷ്യ എന്നാണ് എഐ സ്മാര്‍ട്ട് സിറ്റിയുടെ പേര്.

അബുദാബി ആസ്ഥാനമായ ബോള്‍ഡ് ടെക്നോളജീസും ഇറ്റാലിയന്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ മൈ അയോണുമാണ് നഗരം നിര്‍മ്മിക്കുന്ന ചുമതലക്കാര്‍.

ഇതൊരു വൈജ്ഞാനിക നഗരമായിരിക്കുമെന്ന് കമ്പനി സിഇഒ ഡാനിയേല്‍ മരിനെല്ലി പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.