ഝാര്‍ഖണ്ഡില്‍ ക്രിസ്തുവിനെ സ്വീകരിച്ചവര്‍ക്ക് ബഹിഷ്ക്കരണം; പോലീസ് ഇടപെടലില്‍ ഭാഗിക പരിഹാരം
റാഞ്ചി: ഝാര്‍ഖണ്ഡിലെ ജഗന്നാഥപൂരിലെ ആദിവാസി ഗ്രാമത്തില്‍ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു വന്ന നാലു കുടുംബങ്ങള്‍ക്ക് ഗ്രാമത്തിലെ കിണറുകളും, പൊതു പൈപ്പുകളും, കുളവും മുതല്‍ പാചകം ചെയ്യാനായി വിറക് ശേഖരിക്കുന്നതു വരെ വിലക്കിയുള്ള ഗ്രാമമുഖ്യന്റെ നേതൃത്വത്തിലുള്ള നടപടികള്‍ക്കെതിരെ പോലീസിന്റെ ഇടപെടല്‍.
കഴിഞ്ഞ മാസങ്ങളില്‍ ഗോത്രവിഭാഗമായ സര്‍ന വിശ്വാസം ഉപേക്ഷിച്ച് 3 കുടുംബങ്ങള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചിരുന്നു.
അടുത്തിടെ നാലാമതു മറ്റൊരു കുടുംബം കൂടി ക്രിസ്ത്യാനികളായപ്പോള്‍ ഇവരെ ബഹിഷ്ക്കരിക്കാന്‍ ഗ്രാമവാസികള്‍ യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ കുടുംബ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ അധികാരികളെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ഭാഗികമായി വിലക്ക് പിന്‍വലിച്ചു. ഗ്രാമീണര്‍ ഉപയോഗിക്കുന്ന പൊതു സംവിധാനങ്ങള്‍ ഉപയോഗിക്കരുത്.
മതം മാറിയ കുടുംബങ്ങള്‍ തങ്ങളുടെ വീടുകള്‍ക്ക് മുന്നിലെ കിണറുകളില്‍നിന്ന് മാത്രം വെള്ളം എടുക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്.

