വടക്കന്‍ കൊറിയ: മിഷണറിമാര്‍ക്ക് സാധിക്കാത്ത സുവിശേഷ ദൌത്യം ക്രിസ്ത്യന്‍ റേഡിയോ ചെയ്യുന്നു

വടക്കന്‍ കൊറിയ: മിഷണറിമാര്‍ക്ക് സാധിക്കാത്ത സുവിശേഷ ദൌത്യം ക്രിസ്ത്യന്‍ റേഡിയോ ചെയ്യുന്നു

Africa Breaking News Global

വടക്കന്‍ കൊറിയ: മിഷണറിമാര്‍ക്ക് സാധിക്കാത്ത സുവിശേഷ ദൌത്യം ക്രിസ്ത്യന്‍ റേഡിയോ ചെയ്യുന്നു
സോള്‍ ‍: വടക്കന്‍ കൊറിയ എന്ന നിരീശ്വരവാദ മതാധിപത്യ രാഷ്ട്രത്തില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവം ഇപ്പോള്‍ ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാധ്യമം ക്രിസ്ത്യന്‍ റേഡിയോയാണ്.

മിഷണിമാര്‍ക്ക് വടക്കന്‍ കൊറിയയില്‍ പ്രവേശനം പോലുമില്ല. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ ഭരണകൂടം അറസ്റ്റു ചെയ്ത് ക്രൂരമായി പീഢിപ്പിക്കുമ്പോള്‍ ദൈവം മറ്റൊരു മാധ്യമം ഉപയോഗിക്കുന്നത് പതിനായിരക്കണക്കിനു ആത്മാക്കള്‍ക്ക് ആശ്വസവും അനുഗ്രഹവും ആയിക്കൊണ്ടിരിക്കുകയാണ്.

എഫ്.ഇ.ബി.സി. എന്ന റേഡിയോയിലൂടെ തെക്കന്‍ കൊറിയ അതിര്‍ത്തിയില്‍നിന്നും ക്രിസ്തീയ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് വടക്കന്‍ കൊറിയയിലെ ആയിരക്കണക്കിന് ആളുകളാണ് പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രമുഖ സുവിശേഷകന്‍ ഡോ. ബില്ലി കിം ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

വടക്കന്‍ കൊറിയയില്‍ ഇപ്പോള്‍ 3 ലക്ഷത്തോളം ക്രൈസ്തവരുണ്ട്. ഇവര്‍ രഹസ്യ കേന്ദ്രങ്ങളിലാണ് കര്‍ത്താവിനെ ആരാധിക്കുന്നത്. വിശ്വാസികളെ കൂടാതെ അവിശ്വാസികളായവരും ക്രൈസ്തവ പരിപാടികള്‍ റേഡിയോയില്‍കൂടി ശ്രദ്ധിക്കാറുണ്ടെന്നു ബില്ലി കിം പറഞ്ഞു.

വിദേശികളായ പാസ്റ്റര്‍മാരോ, മിഷണറിമാരോ വടക്കന്‍ കൊറിയയിലെത്തിയാല്‍ അറസ്റ്റു ചെയ്ത് ലേബര്‍ ക്യാമ്പുകളില്‍ തടവില്‍ പാര്‍പ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ധാരാളം മിഷണറിമാര്‍ കര്‍ത്താവിനുവേണ്ടി കഷ്ടത സഹിച്ചിട്ടുണ്ട്.

എന്നാല്‍ കര്‍ത്താവിന്റെ സത്യ സുവിശേഷം ജനങ്ങളിലെത്തിക്കാന്‍ എളുപ്പവും വളരെ സുരക്ഷിതവുമായ മാര്‍ഗ്ഗമാണ് റേഡിയോ പ്രക്ഷേപണം. ഈ മാധ്യമത്തെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സംഘാടകര്‍ ‍.

ജനത്തിനു ദൈവവചനത്തോടുള്ള വിശപ്പ് അറിഞ്ഞ് ആഗ്രഹിക്കുന്ന ആത്മാക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ആയിരക്കണക്കിനു ആളുകള്‍ക്ക് സംതൃപ്തിയുണ്ട്.