യേശുവിനെ ഉപേക്ഷിക്കു, അല്ലെങ്കില്‍ മരിക്കൂ; പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും ക്രൂര മര്‍ദ്ദനം

യേശുവിനെ ഉപേക്ഷിക്കു, അല്ലെങ്കില്‍ മരിക്കൂ; പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും ക്രൂര മര്‍ദ്ദനം

Breaking News India

യേശുവിനെ ഉപേക്ഷിക്കു, അല്ലെങ്കില്‍ മരിക്കൂ; പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും ക്രൂര മര്‍ദ്ദനം
ബിജാപൂര്‍ ‍: ഛത്തീസ്ഗഢില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ ഒരു സംഘം വര്‍ഗ്ഗീയവാദികളെത്തി പാസ്റ്റേറേയും വിശ്വാസികളെയും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി.

ഫെബ്രുവരി 3-ന് ബിജാപൂര്‍ ജില്ലയിലെ ചോട്ടി മാര്‍ക്കലി ഗ്രാമത്തിലാണ് സംഭവം. സ്ഥലവാസിയായ മംഗ്ളുവിന്റെ വീട്ടില്‍വച്ച് രാവിലെ 10 മണിക്ക് നടന്ന ആരാധനയ്ക്കിടയില്‍ ഒരു സംഘം സുവിശേഷ വിരോധികളെത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു.

പാസ്റ്റര്‍ ജയ്റാം നടത്തുന്ന സഭായോഗം നടക്കുന്നതിനിടയില്‍ സംഘം ആരാധന നടക്കുന്ന മുറിക്കുള്ളിലേക്കു അതിക്രമിച്ചു കയറി ആരാധനാ യോഗം തടസ്സപ്പെടുത്തുകയും യേശുവിനെ ഉപേക്ഷിക്കൂ അല്ലെങ്കില്‍ മരിക്കുവാന്‍ തയ്യാറാകുക എന്നു ആക്രോശിക്കുകയുമുണ്ടായി.

പാസ്റ്ററും വിശ്വാസികളും കര്‍ത്താവായ യേശുക്രിസ്തുവില്‍ ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞപ്പോള്‍ ക്രൂരമായ മര്‍ദ്ദനവും ആക്രമണവും നടത്തുകയായിരുന്നു. പാസ്റ്റര്‍ ജയ്റാം, വിശ്വാസികളായ ലക്മുവിച്ചാ, ചേട്ടുമിച്ചാ, അശോക്, പവന്‍ ‍, ഭഗ്ളി, സുനിത, അനിത, മുതിര്‍ന്ന സ്ത്രീ ബണ്ടി എന്നിവര്‍ക്ക് മാരകമായി പരിക്കേറ്റു.

ബണ്ടിയുടെ കൈ തകരുകയും ബിജാപൂര്‍ ആശുപത്രിയില്‍ ശസ്ത്രക്രീയയ്ക്ക് വിധേയമാകുകയും ചെയ്തു. പലര്‍ക്കും തലയ്ക്കാണ് പരിക്ക്. ചിലരെ അടുത്തുള്ള ഒരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

സംഭവത്തെത്തുടര്‍ന്ന് പ്രാദേശിക ക്രൈസ്തവ നേതാക്കള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്തു. പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു പോലീസ് വിശദമായ അന്വേഷണത്തിനു ഉത്തരവിട്ടു.