ഹെരോദ് അഗ്രിപ്പാ രാജാവിന്റെ പേരു മുദ്രണം ചെയ്ത പുരാതന നാണയം കണ്ടെടുത്തു

ഹെരോദ് അഗ്രിപ്പാ രാജാവിന്റെ പേരു മുദ്രണം ചെയ്ത പുരാതന നാണയം കണ്ടെടുത്തു

Breaking News Middle East

ഹെരോദ് അഗ്രിപ്പാ രാജാവിന്റെ പേരു മുദ്രണം ചെയ്ത പുരാതന നാണയം കണ്ടെടുത്തു
യെരുശലേം: ഒന്നാം നൂറ്റാണ്ടില്‍ ക്രൈസ്തവരെ പീഢിപ്പിക്കുകയും പത്രോസ് അപ്പോസ്തോലനെ കാരാഗൃഹത്തില്‍ അടയ്ക്കുകയും, യാക്കോബ് അപ്പോസ്തോലനെ വധിക്കുകയും ചെയ്ത ക്രൂരനായ രാജാവായിരുന്ന ഹെരോദ് അഗ്രിപ്പായുടെ പേരിലുള്ള പുരാതന നാണയം യിസ്രായേലില്‍ കണ്ടെടുത്തു.

2019 ജനുവരിയില്‍ വെസ്റ്റ് ബാങ്കില്‍ ശീലോവ് അരുവിയുടെ കിഴക്കുഭാഗത്തുനിന്നുമാണ് കാല്‍നടയായി വിനോദ സഞ്ചാരത്തിനെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഈ അപൂര്‍വ്വ നാണയം കണ്ടെടുത്തത്.

വിദ്യാര്‍ത്ഥി സംഘത്തിന്റെ തലവന്‍ ഉടന്‍തന്നെ ടെറിട്ടറിയുടെ ചുമതല വഹിക്കുന്ന സി.ഒ.ജി.എ.റ്റി സംഘങ്ങളുമായി ബന്ധപ്പെടുകയും നാണയം അവരെ ഏല്‍പ്പിക്കുകയുമുണ്ടായി.

നാണയത്തില്‍ ധാന്യത്തിന്റെ മൂന്നു തണ്ടുകളും “കിംഗ് അഗ്രിപ്പ” എന്നും മുദ്രണം ചെയ്തിട്ടുണ്ട്. അഗ്രിപ്പ എഡി 41-എഡി-44 വരെ പുരാതന യെഹൂദയുടെ അവസാന രാജാവായിരുന്നു. ഹെരോദ് അഗ്രിപ്പയെക്കുറിച്ച് പുതിയ നിയമത്തില്‍ അപ്പോസ്തോല പ്രവര്‍ത്തികളുടെ പുസ്തകം 12-ാം അദ്ധ്യായത്തില്‍ വിവിരിക്കുന്നുണ്ട്.

കണ്ടെടുത്ത നാണയം പുരാവസ്തു വകുപ്പായ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ദേശീയ നാണയ ശേഖരത്തില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. “വളരെ അര്‍ത്ഥവത്തായ ഒരു കണ്ടുപിടുത്തമാണിത്.

എല്ലാ പുരാവസ്തു ഗവേഷണങ്ങളും യിസ്രായേലിന്റെയും, യഹൂദ ചരിത്രത്തിന്റെയും ഭാഗമായിക്കൊണ്ടിരിക്കുകയാണ്. സി.ഒ.ജി.എ.റ്റി. വകുപ്പ് ഉദ്യോഗസ്ഥന്‍ ഹനന്യ ഹിസ്മി അഭിപ്രായപ്പെട്ടു.