ജയില്‍വാസത്തേക്കാള്‍ വലുത് യേശുക്രിസ്തുവിലുള്ള വിശ്വാസമെന്ന് തെളിയിച്ച് രണ്ടു ഇറാന്‍കാര്‍

ജയില്‍വാസത്തേക്കാള്‍ വലുത് യേശുക്രിസ്തുവിലുള്ള വിശ്വാസമെന്ന് തെളിയിച്ച് രണ്ടു ഇറാന്‍കാര്‍

Asia Breaking News Middle East

ജയില്‍വാസത്തേക്കാള്‍ വലുത് യേശുക്രിസ്തുവിലുള്ള വിശ്വാസമെന്ന് തെളിയിച്ച് രണ്ടു ഇറാന്‍കാര്‍
ടെഹ്റാന്‍ ‍: ഇറാന്‍കാരായ രണ്ടു ക്രൈസ്തവരുടെ ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തിന്മേല്‍ ലഭിച്ചത് തടവറ.

ഇറാനിലെ സാഹേബ് ഫദായിയും, ഫത്തിമേ ഭക്തേരിയുമാണ് ജയില്‍ വാസത്തേക്കാള്‍ വലുത് യേശുക്രിസ്തുവിലുള്ള വിശ്വാസമാണ് വലുത് എന്നു തെളിയിച്ചത്. ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സഭാ പരിപാലനം നടത്തിവരിക.യും ചെയ്തതിനാണ് ഇരുവരെയും 2018 ല്‍ ഇറാന്‍ സുരക്ഷാ പോലീസ് അറസ്റ്റു ചെയ്തത്.

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായനെഹ്ബാബിനില്‍വച്ചാണ് റെയ്ഡിനിടയില്‍ പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. ഈ കേസില്‍ 2018 സെപ്റ്റംബര്‍ 22-ന് ഫദായിയ്ക്ക് 18 മാസവും ഭക്തേരിയ്ക്ക് 22 മാസവും തടവു ശിക്ഷ വിധിച്ചു.

എന്നാല്‍ ഇരുവരും അഭിഭാഷകര്‍ മുഖേന കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിന്റെ വിചാരണ 2019 ജനുവരി 15-ന് ടെഹ്റാന്‍ കോടതിയില്‍ നടക്കുന്നതിനിടയില്‍ ജഡ്ജിമാരായ ഹസ്സന്‍ ബാബായിയും അഹമ്മദ് സാര്‍ഗറും ഇരുവരോടും നിങ്ങള്‍ യേശുക്രിസ്തുവിലുള്ള വിശ്വാസം ത്യജിച്ചാല്‍ ജയില്‍ശിക്ഷ റദ്ദു ചെയ്യാമെന്നു നിര്‍ദ്ദേശം വയ്ക്കുകയായിരുന്നു.

എന്നാല്‍ മറ്റൊന്നും ആലോചിക്കാതെ ഫദായിയും ഭക്തേരിയും തങ്ങള്‍ പിന്‍പറ്റിയ യേശുക്രിസ്തുവില്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന് അറിയിച്ചപ്പോള്‍ വീണ്ടും തടവിനു വിധിക്കുകയായിരുന്നു. ഫദായി ഇപ്പോള്‍ 10 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

ഇറാനില്‍ ഹൌസ് ചര്‍ച്ചുകള്‍ നടത്തുവാന്‍ നേതൃത്വം നല്‍കി എന്ന കുറ്റം ആരോപിച്ച് നടത്തിയ കേസിലാണ് ശിക്ഷ അനുഭവിക്കുന്നത്. ഇരുവരും ചര്‍ച്ച് ഓഫ് ഇറാന്‍ സഭയിലെ അംഗങ്ങളാണ്. ഇവര്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്നവരാണ്.