ഫ്രഞ്ചു വിപ്ളവ കാലത്ത് തകര്‍ക്കപ്പെട്ട 800 വവര്‍ഷം പഴക്കമുള്ള കന്യാസ്ത്രീ ആശ്രമം കണ്ടെത്തി

ഫ്രഞ്ചു വിപ്ളവ കാലത്ത് തകര്‍ക്കപ്പെട്ട 800 വവര്‍ഷം പഴക്കമുള്ള കന്യാസ്ത്രീ ആശ്രമം കണ്ടെത്തി

Asia Breaking News

ഫ്രഞ്ചു വിപ്ളവ കാലത്ത് തകര്‍ക്കപ്പെട്ട 800 വവര്‍ഷം പഴക്കമുള്ള കന്യാസ്ത്രീ ആശ്രമം കണ്ടെത്തി

പാരീസ്: ഫ്രഞ്ചു വിപ്ളവ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീ ആശ്രമത്തിന്റെ അവശിഷ്ടങ്ങളും പുരാതന ഗ്രാമവും ആയിരത്തോളം കുഴിമാടങ്ങളും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ഫ്രാന്‍സിലെ ലോയര്‍ താഴ്വരയിലെ ടൂര്‍സിനു പുറത്ത് പാരീസിനു തെക്കു പടിഞ്ഞാറായി ഏകദേശം 110 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ബ്യുമോണ്ട് ആബിയില്‍ 800 വര്‍ഷമുള്ള പുരാവസ്തു ശേഷിപ്പുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്.

1002 ല്‍ സ്ഥാപിക്കുകയും 1790-ല്‍ തകര്‍ക്കപ്പെടുകയും ചെയ്ത ഒന്നാണിത്.

ടൂര്‍സ് പ്രവിശ്യയിലെ ഏറ്റവും വലിയ കന്യാസ്ത്രീ സമൂഹത്തിന്റെ ആസ്ഥാനമായിരുന്നു ബ്യൂമോണ്ട് ആബിയിലെ ഈ സൈറ്റ്. 2022 സെപ്റ്റംബറില്‍ ബ്യൂമോണ്ട് ആബിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്രിവന്റീവ് ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ചില്‍ നിന്നുള്ള സംഘം ഗവേഷണം ആരംഭിച്ചു.

ഫിലിപ്പ് ബ്ളാഞ്ച്വാര്‍ഡ് എന്നയാളാണ് ഖനന സംഘത്തിന്റെ തലവന്‍. 2023 ഡിസംബറില്‍ ഖനനം പൂര്‍ത്തിയാക്കി. യൂറോപ്പില്‍ ആദ്യമായാണ് ഒരു ക്രിസ്ത്യന്‍ ആശ്രമത്തിന്റെ മുഴുവന്‍ പ്രദേശവും ഖനനം ചെയ്യുന്നത്.

ഖനനത്തില്‍ ആയിരത്തില്‍പരം ആളുകളുടെ കുഴിമാടം അവര്‍ കണ്ടെത്തി. മാത്രമല്ല ആശ്രമത്തിനു താഴെയായി 1200 വര്‍ഷം പഴക്കമുള്ള ഒരു ഗ്രാമത്തിന്റെ അവശിഷ്ടവും കണ്ടെത്തുകയുണ്ടായി.

ബെല്‍മോണ്‍സ് എന്ന പേര് നല്‍കിയിരിക്കുന്ന ഈ ഗ്രാമം ഒമ്പതാം നൂറ്റാണ്ട് മുതല്‍ നിരന്തരം അധിനിവേശത്തിന് വിധേയമായിരുന്ന പ്രദേശമായിരുന്നെന്നും ഗവേഷകര്‍ പറയുന്നു.

ഇവിടെനിന്നും മണ്‍പാത്രങ്ങള്‍, ആഭാരണങ്ങള്‍, നാണയങ്ങള്‍ എന്നിവ കണ്ടെത്തി.

11-ാം നൂറ്റാണ്ട് ആകുമ്പോഴേക്കും ഗ്രാമത്തില്‍ വീടുകളും ഇരുമ്പ് ആലകളും കിണറുകളും പള്ളികളും നിര്‍മ്മിക്കപ്പെട്ടതായും അവര്‍ കരുതുന്നു.

ആശ്രമത്തിലുള്ള കുഴിമാടങ്ങളില്‍ കന്യാസ്ത്രീകളെയും സേവകരെയും അടക്കം ചെയ്തതായും കണ്ടെത്തി.

ഫ്രഞ്ച് വിപ്ളവ കാലത്ത് രക്തരൂക്ഷിതമായ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടതാണ് ഈ ശേഷിപ്പുകളെന്ന് ഗവേഷകര്‍ പറയുന്നു.