യിസ്രായേലിന്റെ വീണ്ടെടുപ്പിന്റെ ഒരു വര്‍ഷം എന്നെഴുതിയ പുരാതന ഹീബ്രു നാണയം ഗവേഷകര്‍ കണ്ടെടുത്തു
യെരുശലേം: യഹൂദയിലെ റോമന്‍ സാമ്രാജ്യത്തിനെതിരായ യഹൂദ ബാര്‍ കോച്ച്ബ കലാപത്തിന്റെ കാലം മുതല്‍ യിസ്രായേലിന്റെ വീണ്ടെടുപ്പിന്റെ ഒരു വര്‍ഷം എന്ന് രേഖപ്പെടുത്തിയ 2000 വര്‍ഷം പഴക്കമുള്ള ഹീബ്രു നാണയം യിസ്രായേലിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.
യഹൂദ-റോമന്‍ യുദ്ധങ്ങളുടെ ഭാഗമായി ബിസി 132-ല്‍ റോമന്‍ സാമ്രാജ്യത്തിനെതിരെ സൈമണ്‍ ബാര്‍ കോച്ച്ബയുടെ നേതൃത്വത്തില്‍ യഹൂദയിലെ യഹൂദര്‍ നടത്തിയ ഒരു വലിയ സായുധ കലാപമായിരുന്നു ബാര്‍ കോച്ച്ബ കലാപം.
ഏകദേശം 3 വര്‍ഷത്തോളം നീണ്ടുനിന്നെങ്കിലും ഒന്നും രണ്ടും റോമന്‍-യഹൂദ യുദ്ധങ്ങള്‍ പോലെ യഹൂദന്മാരുടെ സമ്പൂര്‍ണ്ണ പരാജയത്തിനു കാരണമായി.
യഹൂദ മരുഭൂമിയിലെ മസൂഖ് ഹാ-ഹെ നെക്കിം നേച്ചര്‍ റിസര്‍വ്വില്‍ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി നടത്തിയ ഡെസേര്‍ട്ട് കേവ് സര്‍വ്വേയിലാണ് ഈ അപൂര്‍വ്വ നിധി കണ്ടെത്തിയത്.
കലാപത്തിന്റെ ആദ്യ വര്‍ഷത്തിലെ ഒരു അപൂര്‍വ്വ കണ്ടെത്തല്‍, നാണയത്തിന്റെ ഒരു വശത്ത് ഒരു കുല മുന്തിരപ്പഴം ആലേഖനം ചെയ്തിരിക്കുന്ന യിസ്രായേലിന്റെ ഒരു വര്‍ഷം എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
മറുവശത്ത് ഒരു ഈന്തപ്പനയും എലയാസര്‍ ദി പുരോഹിതന് എന്ന പേരും കൊത്തിവച്ചിരിക്കുന്നു. എലയാസര്‍ പുരോഹിതന് ആരാണെന്ന് കൃത്യമായി അറിയില്ല.
പക്ഷെ അത് ബാര്‍കോച്ച്ബ കലാപത്തില്‍ ഒരു പ്രധാന പങ്കു വഹിച്ചതും കലാപം ആസൂത്രണം ചെയ്ത ബെയ്താര്‍ പട്ടണത്തില്‍ താമസിച്ചിരുന്നതുമായ റബ്ബി എലയാസര്‍ ഹമോദായി ആയിരിക്കാമെന്നും പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.

