സിറിയയില്‍ യുവ പാസ്റ്ററെ തട്ടിക്കൊണ്ടുപോയി; ദൈവമക്കള്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും

സിറിയയില്‍ യുവ പാസ്റ്ററെ തട്ടിക്കൊണ്ടുപോയി; ദൈവമക്കള്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും

Asia Breaking News

സിറിയയില്‍ യുവ പാസ്റ്ററെ തട്ടിക്കൊണ്ടുപോയി; ദൈവമക്കള്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും

ഡമാസ്ക്കസ്: സിറിയന്‍ യുവ സുവിശേഷകനെ ഷിയ ഇസ്ളാമിക മത ഗ്രൂപ്പായ ഡ്രൂസിന്റെ സായുധ സംഘം തട്ടിക്കൊണ്ടു പോയി.

സിറിയയുടെ തലസ്ഥാന നഗരിയായ ഡമാസ്ക്കസിന്റെ തെക്ക് ഭാഗത്ത് ജബല്‍ അല്‍ ‍-ഡ്രൂസ് എന്നറിയപ്പെടുന്ന മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് 27 കാരനായ ജേക്കബ് (സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേര് പുറത്തുവിട്ടിട്ടില്ല) എന്ന സുവിശേഷകനെ തട്ടിക്കൊണ്ടു പോയത്.

ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ മറ്റൊരു പാസ്റ്റര്‍ ഡേവിഡ് (യഥാര്‍ത്ഥ പേരല്ല) പറയുന്നതനുസരിച്ച് പാസ്റ്റര്‍ ജേക്കബ് നല്ലൊരു സുവിശേഷകനാണ്. തീഷ്ണതയോടെ കര്‍ത്താവിനുവേണ്ടി ഏതു പ്രതിസന്ധികളുണ്ടായാലും ആത്മ ഭാരത്തോടെ സുവിശേഷം പങ്കുവെയ്ക്കുന്ന ഒരു കര്‍ത്തൃദാസനാണ്.

ഡ്രൂസുകള്‍ താമസിക്കുന്ന പര്‍വ്വത മേഖലയില്‍ പോയി പ്രവര്‍ത്തിക്കുന്ന സമയത്താണ് ഇദ്ദേഹത്തെ മതമൌലിക വാദികള്‍ പിടിച്ചുകൊണ്ടു പോയത്.

ഭാര്യയും ഒരു വയസ്സുള്ള മകളുമുള്ള ജേക്കബിനെ വധിക്കുമെന്ന് ഡ്രൂസിന്റെ മൂപ്പന്മാര്‍ ഭിഷണിപ്പെടുത്തിയിട്ടുണ്ട്. വിട്ടയക്കണമെങ്കില്‍ മോചന ദ്രവ്യമായി 4 ബില്യണ്‍ സിറിയന്‍ പൌണ്ട് നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

ഞങ്ങള്‍ ചര്‍ച്ചിന്റെ പ്രോപ്പര്‍ട്ടി മൊത്തം വിറ്റാലും അവര്‍ക്ക് പണം നല്‍കാനുള്ള ശേഷിയില്ല. പാസ്റ്റര്‍ ഡേവിഡ് പറഞ്ഞു. ജേക്കബിന്റെ ജീവന്‍ രക്ഷിക്കാനും എത്രയും പെട്ടന്നു മോചനം പ്രാപിക്കാനുമായി സിറിയന്‍ ക്രൈസ്തവ സമൂഹത്തോട് ആവശ്യപ്പെട്ടു.

ഞങ്ങള്‍ സുവിശേഷ സഭക്കാര്‍ ഒന്നടങ്കം ഇതിനായി പ്രാര്‍ത്ഥനയിലും ഉപവാസത്തിലുമാണ്. ദൈവം അത്ഭുതം പ്രവര്‍ത്തിക്കുമെന്നു വിശ്വസിക്കുന്നു പാസ്റ്റര്‍ ഡേവിഡ് പ്രത്യാശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.