മാഗി ഉപയോഗിച്ചവരുടെ രക്തത്തില്‍ ഈയത്തിന്റെ അളവ് കൂടുതലെന്ന് പഠനം

Breaking News Health India

മാഗി ഉപയോഗിച്ചവരുടെ രക്തത്തില്‍ ഈയത്തിന്റെ അളവ് കൂടുതലെന്ന് പഠനം
ന്യൂഡല്‍ഹി: മാഗിക്കു പുറമേ സമാന സ്വഭാവമുള്ള മറ്റ് പല ഭക്ഷണപദാര്‍ത്ഥങ്ങളിലും ലെഡിന്റെ (ഈയത്തിന്റെ) അളവ് കൂടുതലായിരിക്കാമെന്ന് പഠന റിപ്പോര്‍ട്ട്.

 

പൂനെ കേന്ദ്രീകരിച്ച് നടന്ന രക്ത പരിശോധനയിലാണ് ഇത്തരമൊരു സൂചനയുള്ളത്. വിവിധ സമയങ്ങളിലായി 309 പേരുടെ രക്തം പരിശോധിച്ചതില്‍ 43 ശതമാനം പേരിലും ഈയത്തിന്റെ അളവ് വളരെ കൂടുതലാണെന്ന് പരിശോധനാ ഫലം വെളിപ്പെടുത്തുന്നു. ഗോള്‍വില്‍ക്കര്‍ മെട്രി പോളിസ് ഹെല്‍ത്ത് സര്‍വ്വീസ് ആണ് പഠനം നടത്തിയത്. 2014 ജൂണ്‍ 1 മുതല്‍ 2015 ജൂണ്‍ 1 വരെയുള്ള കാലയളവിലാണ് പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ ശേഖരിച്ചത്.

 

2013-14 വര്‍ഷവും സംഘം ഇതേ രീതിയില്‍ പരിശോധന നടത്തിയിരുന്നു. അന്ന് 123 പേരുടെ രക്തം പരിശോധിച്ചതില്‍ 30 ശതമാനം പേരിലാണ് ഈയത്തിന്റെ അളവ് കൂടുതലായി കണ്ടത്. നാഡീസംബന്ധമായ രോഗങ്ങള്‍ ‍, ബുദ്ധി ഭ്രംശം, വിളര്‍ച്ച എന്നിവയാണ് ലെഡിന്റെ അളവ് രക്തത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചാലുണ്ടാകുന്ന ദോഷങ്ങള്‍ ‍.

 

എന്നാല്‍ ഇതിന്റെ അളവ് കൂടിയാല്‍ത്തന്നെ കണ്ടെത്താന്‍ പ്രയാസമാണെന്നും ഗുരുതരമായ അളവില്‍ എത്തിയാല്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കാണുവാന്‍ സാധിക്കുകയുള്ളുവെന്നും പഠനത്തില്‍ വെളിപ്പെടുന്നു. ഈ സമയത്ത് മാത്രമാണ് പലരും പരിശോധനയ്ക്ക് വിധേയരാകുന്നതെന്ന് പതോളജിസ്റ്റ് അവന്തി ഗോള്‍വില്‍ക്കര്‍ പറഞ്ഞു.

 

എന്നാല്‍ തുടക്കത്തിലേ കണ്ടെത്താന്‍ സാധിച്ചാല്‍ ചികിത്സയിലൂടെ അളവു കുറച്ചു കൊണ്ടുവരുവാനും അപകടാവസ്ഥ തരണം ചെയ്യുവാനും സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published.