ശാരോന്‍ യൂത്ത് ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 9-12 വരെ ടെന്നിസിയില്‍

Breaking News Global USA

ശാരോന്‍ യൂത്ത് ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 9-12 വരെ ടെന്നിസിയില്‍
മെമ്പിസ് : നോര്‍ത്ത് അമേരിക്കന്‍ ശാരോന്‍ ചര്‍ച്ചുകളുടെ യുവജനങ്ങളുടെ ദേശീയ സമ്മേളനം ജൂലൈ 9-12 വരെ മെമ്പിസ് കോണ്‍ഫ്രന്‍സ് സെന്ററില്‍ വച്ച് നടക്കും.

 

ഞാനും എന്റെ കുടുംബവും ഞങ്ങള്‍ യഹോവയെ സേവിക്കും (യോശുവ 24:15) എന്നതാണ് ചിന്താ വിഷയം. പാസ്റ്റര്‍ ബാബു തോമസിന്റെയും റോഷിന്‍ റോയിയുടെയും നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍ എന്നീ പട്ടണങ്ങളില്‍ പ്രൊമോഷണല്‍ യോഗങ്ങള്‍ നടത്തി.

 

സഹോദരി സമ്മേളനം, അഡല്‍റ്റ് മീറ്റിംഗ്, ചില്‍ഡ്രന്‍സ് പ്രോഗ്രാം എന്നിവ ഉണ്ടായിരിക്കും. റവ. ജോണ്‍ ജോണ്‍സണ്‍ ‍, റവ. റോബര്‍ട്ട് ജോണ്‍സണ്‍ , റവ. പ്രകാശ് മാത്യു എന്നീ ദൈവദാസന്മാര്‍ മുഖ്യ പ്രസംഗകരായിരിക്കും.

 

നാഷണല്‍ കമ്മറ്റിയുടെയും ലോക്കല്‍ കമ്മറ്റിയുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ sharon conference.com എന്ന സൈറ്റില്‍ ലഭ്യമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.