കോഴിക്ക് കൂവാനും നായയ്ക്ക് കുരയ്ക്കാനും അവകാശമുണ്ട്;

കോഴിക്ക് കൂവാനും നായയ്ക്ക് കുരയ്ക്കാനും അവകാശമുണ്ട്;

Asia Breaking News Europe

കോഴിക്ക് കൂവാനും നായയ്ക്ക് കുരയ്ക്കാനും അവകാശമുണ്ട്; നിയമം പാസ്സാക്കി ഫ്രാന്‍സ്

പാരീസ്: പൂവന്‍ കോഴിക്ക് കൂവാനും നായയ്ക്കു കുരയ്ക്കാനുമുള്ള അവകാശം ഉറപ്പു വരുത്തി ഫ്രഞ്ച് പാര്‍ലമെന്റ് നിയമം പാസ്സാക്കി.

കൂവലിന്റെയും കുരയുടെയും പേരില്‍ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരെ കേസില്‍ കുടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനു തടയിടുകയാണ് ലക്ഷ്യമെന്നാണ് റിപ്പേര്‍ട്ടുകള്‍.

നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു താമസം മാറ്റുന്നവരാണ് ഇത്തരം കേസുകളിലൂടെ കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാര്‍ഷിക ഉപകരണങ്ങളുടെ ശബ്ദവും വളപ്രയോഗത്തിന്റെ ദുര്‍ഗന്ധവുമെല്ലാം കേസിനു കാരണമാകുന്നുണ്ട്.

അഞ്ഞൂറോളം പേരെങ്കിലും നിലവില്‍ ഇത്തരം കേസുകള്‍ നേരിടുന്നുണ്ട്. നിയമപ്രകാരം പുതിയ താമസക്കാര്‍ വരുന്നതിനു മുമ്പേ പ്രദേശത്തു നടക്കുന്ന കാര്‍ഷിക വൃത്തികളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉന്നയിക്കാനാവില്ല.

പൌരന്മാരെ തീറ്റിപ്പോറ്റാന്‍ അദ്ധ്വാനിക്കുന്ന കര്‍ഷകരെ അനാവശ്യ നിയമ നടപടികളിലേക്കു വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കാനാണ് നിയമമെന്ന് വകുപ്പു മന്ത്രി എറിക് ഡുപോങ് മോറെറ്റി പറഞ്ഞു.