ആഴ്ചയില്‍ ഒരിക്കല്‍ ഉപവാസമാചരിക്കുന്ന മൃഗങ്ങള്‍; മനുഷ്യരും കണ്ടു പഠിക്കാനുണ്ട്

ആഴ്ചയില്‍ ഒരിക്കല്‍ ഉപവാസമാചരിക്കുന്ന മൃഗങ്ങള്‍; മനുഷ്യരും കണ്ടു പഠിക്കാനുണ്ട്

Health

ആഴ്ചയില്‍ ഒരിക്കല്‍ ഉപവാസമാചരിക്കുന്ന മൃഗങ്ങള്‍; മനുഷ്യരും കണ്ടു പഠിക്കാനുണ്ട്

കാഠ്മാണ്ഡു: പ്രകൃതിയില്‍ മനുഷ്യരും മൃഗങ്ങളും തമ്മില്‍ നിരവധി അന്തരങ്ങളുണ്ട്. കാരണം മനുഷ്യര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കു നേര്‍ വിപരീതമാണ് മൃഗങ്ങള്‍ ചെയ്യുന്നത്.

പ്രവര്‍ത്തികള്‍ എന്നാല്‍ മനുഷ്യരില്‍ നല്ലൊരു ശതമാനം ആളുകള്‍ ഇടയ്ക്കൊക്കെ ഉപവസിക്കാറുണ്ട്. എന്നാല്‍ മൃഗങ്ങള്‍ അങ്ങനെയല്ല.

അവറ്റകള്‍ക്ക് ഒരു ദിവസം പോലും ആഹാരം കഴിക്കാതെ വിശന്നിരിക്കാന്‍ കഴിയില്ല എന്നാണ് വസ്തുത.

എന്നാല്‍ ഇവിടെ കൃത്യമായി ആഴ്ചയില്‍ ഒരിക്കല്‍ ഉപവസിക്കുന്ന മൃഗങ്ങളുണ്ടത്രെ. നേപ്പാളിലെ സെന്‍ട്രല്‍ മൃഗശാലയിലെ കടുവകളാണ് ഈ ഉപവാസക്കാര്‍.

പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ കടുവകള്‍ ആഴ്ചയില്‍ ആറ് ദിവസം മൃഷ്ടാന്നഭോജനം നടത്തും. ശേഷിക്കുന്ന ഒരു ദിവസം പട്ടിണി കിടക്കും. കടുവകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ശനിയാഴ്ചകളിലാണ് ഇത്തരത്തില്‍ ഒരു ജീവിത രീതി പിന്തുടരുന്നു എന്നാണ് മൃഗശാല അധികൃതര്‍ പയുന്നത്.

വര്‍ഷങ്ങളായി ഈ രീതി പിന്തുടര്‍ന്നു വരുന്നതിനാല്‍ തന്നെ ഇവിടത്തെ കടുവകള്‍ യാതൊരു മടിയും കൂടാതെ ഒരു ദിവസം മുഴുവന്‍ ഭക്ഷണം വെടിഞ്ഞു ഉപവസിക്കുന്നു.

മാംസ ഭോജികളായ മൃഗങ്ങള്‍ക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായാണ് ഒരു ദിവസം ഭക്ഷണം കൊടുക്കാതിരിക്കുന്നതെന്നും കടുവകളുടെ ശരീര ഭാരം അമിതമായി വര്‍ദ്ധിക്കുന്നത് തടയുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നതെന്നും മൃഗശാലയുടെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഗണേഷ് കൊയ് രാള പറയുന്നു.

ഭക്ഷണ മിയന്ത്രണം മൂലം അവയുടെ ദഹന വ്യവസ്ഥ ശക്തമാകുമെന്നും കടുവ തടിച്ചാല്‍ അവയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനിടയാകുകയും ചെയ്യും.

ഇവ ഓടുമ്പോള്‍ തളര്‍ന്നുപോകാന്‍ കാരണമാകുകയും ചെയ്യുമെന്നും കൊയ്രാള പറയുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഉപവസിക്കുന്നത് ആരോഗ്യത്തിനു നല്ലതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.