കോശങ്ങളില്‍ കൊറോണ വൈറസ് പെരുകുന്നത് തടയാന്‍ ആസ്ത്മ മരുന്നിന് കഴിയുമെന്ന്

കോശങ്ങളില്‍ കൊറോണ വൈറസ് പെരുകുന്നത് തടയാന്‍ ആസ്ത്മ മരുന്നിന് കഴിയുമെന്ന്

Breaking News Health

കോശങ്ങളില്‍ കൊറോണ വൈറസ് പെരുകുന്നത് തടയാന്‍ ആസ്ത്മ മരുന്നിന് കഴിയുമെന്ന് ഗവേഷകര്‍

ആസ്ത്മ മരുന്നിന് കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ പെരുകുന്നത് തടയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ‍.

മാന്‍ഡലുകാസ്റ്റ് എന്ന മരുന്നാണ് കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ പെരുകുന്നത് തടയാന്‍ സാധിക്കുമെന്ന് കണ്ടെത്തിയത്. വലിവ്, ശ്വാസംമുട്ടല്‍ ‍, നെഞ്ചിന് കനം, ആസ്ത്മയും, അലര്‍ജികളും മൂലമുള്ള ചുമ, വ്യായാമത്തെ തുടര്‍ന്നുള്ള ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നായിട്ടാണ് മാന്‍ഡലുകാസ്റ്റ് ഉപയോഗിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പറയുന്നു.

വൈറസ് പെരുകുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഒരു പ്രോട്ടോണിനെ ബ്ളോക്ക് ചെയ്യുന്നത് വഴിയാണ് മാന്‍ഡലുകാസ്റ്റ് ശരീരത്തിലെ കോവിഡ് വ്യാപനത്തിനു തടയിടുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ‍.

ടാബ്ളറ്റായും കുട്ടികള്‍ക്ക് സിറപ്പായും ഈ മരുന്ന് ഇന്ത്യയിലും ഡോക്ടര്‍മാര്‍ നല്‍കാറുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഐഐഎസ്സിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തന്‍വീര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി.

ആസ്ത്മ രോഗികളില്‍ ഈ മരുന്ന് ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യ കോശങ്ങളെ ബാധിക്കുമ്പോള്‍ കൊറോണ വൈറസ് എന്‍എസ്എ1 എന്നൊരു പ്രോട്ടീന്‍ പുറപ്പെടുവിക്കും.

വൈറസ് പെരുകുന്നതില്‍ ഈ പ്രോട്ടീന്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ വൈറല്‍ പ്രോട്ടീന്‍ കോശത്തിലെ പ്രോട്ടീന്‍ ഉദ്പ്പാദന സംവിധാനമായ റൈബോസോമുമായി ഒട്ടിപ്പിടിച്ച് ഇവയെ ബ്ളോക്ക് ചെയ്യുന്നു.

ഇതിന്റെ ഫലമായി കോശത്തിന് വൈറല്‍ അണുബാധയോട് പോരാടാനുള്ള പ്രോട്ടീനുകളെ നിര്‍മ്മിക്കാന്‍ സാധിക്കാതെ വരുന്നു. ഇത്തരത്തിലുള്ള വൈറസ് പെരുകി കോശത്തിനുള്ളില്‍ അണുബാധ പടരുന്നു.