പ്ളാസ്റ്റിക് മാലിന്യം ഉന്മൂലനം ചെയ്യാന്‍ പുതിയ മാംസ്യം

പ്ളാസ്റ്റിക് മാലിന്യം ഉന്മൂലനം ചെയ്യാന്‍ പുതിയ മാംസ്യം

Breaking News Health Others Top News

പ്ളാസ്റ്റിക് മാലിന്യം ഉന്മൂലനം ചെയ്യാന്‍ പുതിയ മാംസ്യം
വാഷിംഗ്ടണ്‍ ‍: ഭൂമിയ്ക്ക് വിനാശം വരുത്തിക്കൊണ്ടിരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം പൂര്‍ണമായി ഉന്മൂലനാശം വരുത്താനുതകുന്ന കണ്ടെത്തലുമായി യു.എസിലെ ടെക്സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍.

ബാക്ടീരിയായില്‍നിന്നു വേര്‍തിരിക്കുന്ന മാംസ്യം പ്ളാസ്റ്റിക്കിനെ 24 മണിക്കൂറുകള്‍കൊണ്ട് വിഘടിപ്പിക്കുമെന്നു പരീക്ഷണത്തില്‍ കണ്ടെത്തി.

പ്ളാസ്റ്റിക് കുപ്പികളിലും പാക്കിങ്ങിലും അടങ്ങിയ പെറ്റി (പോളി എഥലിന്‍ ടെറഫ്തലേറ്റ്) നെ ബാക്ടീരിയായുടെ സഹായത്തോടെയാണ് വിഘടിപ്പിക്കുന്നത്. സാധാരണ താപനിലയില്‍ പ്ളാസ്റ്റിക്കിനെ വിഘടിപ്പിക്കാമെന്നതാണു എടുത്തു പറയത്തക്ക് പ്രധാന നേട്ടം.

51 പ്ളാസ്റ്റിക് സംയുക്തങ്ങളിലായിരുന്നു പരീക്ഷണം. പരീക്ഷണം പൂര്‍ണ്ണ വിജയമാണെന്നു ഗവേഷകര്‍ അറിയിച്ചു. നിലവില്‍ ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന പ്ളാസ്റ്റിക്കിന്റെ 10 ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നത്.

ബാക്കിയുള്ളവ പരിസ്ഥിതിക്കു ഭീഷണിയായി ഉപേക്ഷിക്കപ്പെടുകയാണ്. വ്യവസായിക അടിസ്ഥാനത്തില്‍ പുതിയ മാംസ്യം ഉപയോഗിക്കാനുള്ള നടപടി തുടങ്ങിയതായി ഗവേഷകര്‍ അറിയിച്ചു.