മൂക്കിലൊഴിക്കാവുന്ന വാക്സിന്‍ വികസിപ്പിക്കാന്‍ ഭാരത് ബയോടെക്

മൂക്കിലൊഴിക്കാവുന്ന വാക്സിന്‍ വികസിപ്പിക്കാന്‍ ഭാരത് ബയോടെക്

Breaking News India

മൂക്കിലൊഴിക്കാവുന്ന വാക്സിന്‍ വികസിപ്പിക്കാന്‍ ഭാരത് ബയോടെക്
ന്യൂഡെല്‍ഹി: മൂക്കിലൊഴിക്കാവുന്ന വാക്സിന്റെ പരീക്ഷണവുമായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്.

ഒന്നാം ഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (സിജിസിഐ) അപേക്ഷ നല്‍കി. അപേക്ഷ സിജിസിഐയുടെ ഉന്നതാധികാര സമിതി പരിശോധിക്കും.

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ അടിയന്തിര ഉപയോഗത്തിനായി സിജിസിഐ അനുമതി നല്‍കിയിരുന്നു.

കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുന്നതിനിടെയാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഐസിഎംആറുമായി ചേര്‍ന്നാണ് കോവാക്സിനും മൂക്കിലൊഴിക്കാവുന്ന വാക്സിനും ഭാരത് ബയോടെക് വികസിപ്പിച്ചത്.