വ്യാജ കേസ്: കര്‍ണ്ണാടകയില്‍ 8 വിശ്വാസികളെ കോടതി വെറുതെ വിട്ടു
പുട്ടൂര്‍ : കര്‍ണ്ണാടകയില്‍ ഹിന്ദുവിനെ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം ചെയ്യിച്ചു എന്ന് ആരോപിച്ച് പാസ്റ്റര്‍ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ചുമത്തിയ കേസില്‍ കോടതി എല്ലാവരേയും നിരപരാധികളായി കണ്ട് വെറുതേവിട്ടു. 2007-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബാലിയ ഗ്രാമത്തിലെ ഒരു ഹൈന്ദവനെ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം ചെയ്യിച്ചു എന്ന് ആരോപിച്ച് പോലീസ് അന്ന് സെപ്റ്റംബറില്‍ 8 പേരെ അറസ്റ്റു ചെയ്തിരുന്നു. റ്റി.സെബാസ്റ്റ്യന്‍ , കെ. വര്‍ഗ്ഗീസ്, എം. തോമസ്, എസ്. ബാബു, വി. ബേബി, റ്റി. ജോസഫ്, റ്റി. ജെയിംസ്, റ്റി. അലക്സാണ്ടര്‍ എന്നിവരെയാണ് കഡബ പോലീസ് അറസ്റ്റു ചെയ്തത്.
സ്ഥലത്തെ ചില ഹൈന്ദവ സംഘടനയുടെ പ്രവര്‍ത്തകര്‍ ഈ വ്യാജ കേസിനു പിന്നിലുണ്ടായിരുന്നു. നീണ്ട 8 വര്‍ഷത്തെ വാദത്തിനൊടുവിലാണ് പുട്ടൂര്‍ കോടതിയിലെ 5-മത്തെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍സ് കോടതിയിലെ ജഡ്ജി വിധി പ്രഖ്യപിച്ചത്. പ്രതികളായി ആരോപിച്ച 8 പേരെയും തെളിവുകളില്ലാ എന്നു കണ്ടെത്തി കോടതി വെറുതെ വിടുകയാണുണ്ടായത്.
കര്‍ണ്ണാടകയില്‍ നിരവധി ഹിന്ദുക്കള്‍ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്നതില്‍ അസഹിഷ്ണത പൂണ്ട് സുവിശേഷ വിരോധികള്‍ സംസ്ഥാനത്ത് പലപ്പോഴായി പല ആരാധനാലയങ്ങള്‍ തകര്‍ക്കുകയും, പ്രര്‍ത്ഥനാ യോഗങ്ങള്‍ തടസ്സപ്പെടുത്തുകയും, പാസ്റ്റര്‍മാരെ കള്ളക്കേസില്‍ കുടുക്കുന്നതും പതിവായിരിക്കുകയാണ്.

