ഒരു കുടുംബത്തിനുവേണ്ടി സഭ 96 ദിവസം പ്രാര്‍ത്ഥിച്ചു; രാജ്യ തീരുമാനം മാറ്റി മറിച്ചു

ഒരു കുടുംബത്തിനുവേണ്ടി സഭ 96 ദിവസം പ്രാര്‍ത്ഥിച്ചു; രാജ്യ തീരുമാനം മാറ്റി മറിച്ചു

Asia Breaking News Top News

ഒരു കുടുംബത്തിനുവേണ്ടി സഭ 96 ദിവസം പ്രാര്‍ത്ഥിച്ചു; രാജ്യ തീരുമാനം മാറ്റി മറിച്ചു
ഹാഗിയു: ദൈവമക്കളുടെ നിരന്തരമായ പ്രാര്‍ത്ഥനയും ആരാധനയുംകൊണ്ട് ഭരണകൂടത്തിന്റെ തീരുമാനങ്ങളെ മാറ്റി മറിച്ച നിരവധി സംഭവങ്ങള്‍ ബൈബിളില്‍ കാണുവാന്‍ സാധിക്കുന്നു.

അതിലൊരു സംഭവം നെതര്‍ലാന്റിലുമുണ്ടായി. ഒരൊറ്റ കുടുംബത്തിനുവേണ്ടി ദൈവമക്കള്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കു തീരുമാനം മാറ്റേണ്ടിവന്നതാണ് വാര്‍ത്തയായത്.

അര്‍മേനിയന്‍ സ്വദേശിയായ ഹയാര്‍പി തമ്രാസിയന്‍ (21) എന്ന യുവതിയും കുടുംബവുമാണ് ദൈവസന്നിധിയിലെത്തിയ പ്രാര്‍ത്ഥനയുടെ മറുപടിക്കര്‍ഹരായവര്‍ ‍. തമ്രാസിനും കുടുംബവും 9 വര്‍ഷം മുമ്പാണ് അര്‍മേനിയായില്‍നിന്നും അഭയാര്‍ത്ഥികളായി നെതര്‍ലാന്റിലെത്തുന്നത്.

ഇവരുടെ രണ്ടു സഹോദരങ്ങളും മാതാപിതാക്കളും വര്‍ഷങ്ങളായി പടിഞ്ഞാറന്‍ നെതര്‍ലാന്റിലെ ഹോഗിയു നഗരത്തിലെ ബഥേല്‍ ചര്‍ച്ചില്‍ ആരാധനയ്ക്കായി വരുന്നവരാണ്. എന്നാല്‍ അടുത്തയിടെ ഇവരുള്‍പ്പെടെ അര്‍മേനിയക്കാരായ അഭയാര്‍ത്ഥികളെ നെതര്‍ലാന്റില്‍നിന്നും നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.

വളരെ വിഷമത്തിലായ തമ്രാസിനും കുടുംബവും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ ആശ്രയം വച്ചു. ദൈവസഭ ഈ വിഷയം ഏറ്റെടുത്തു. ഗവണ്മെന്റിന്റെ തീരുമാനം മാറ്റുവാനായി ബഥേല്‍ സഭ ഒന്നടങ്കം തുടര്‍ച്ചയായ പ്രാര്‍ത്ഥനകളും ആരാധനകളുമായി മുന്നോട്ടു പോയി.

അങ്ങനെ 96-ാം ദിവസം ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു. നെതര്‍ലാന്റ് സര്‍ക്കാര്‍ തമ്രാസിന്റെയും മറ്റു കുടുംബങ്ങളിലുള്ളവരുടെയും നാടുകടത്തല്‍ തല്‍ക്കാലം നിറുത്തിവെയ്ക്കാനും ഇവര്‍ക്ക് നെതര്‍ലാന്റില്‍ താമസം തുടരുവാനുമുള്ള അനുവാദം നല്‍കി. 2018 ഒക്ടോബര്‍ 26 മുതല്‍ ബഥേല്‍ സഭയില്‍ ആരംഭിച്ച പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ആരാധനകള്‍ക്കും 96-ാം ദിവസം മറുപടി കിട്ടി. തമ്രാസിന്‍ സഭയ്ക്കും ദൈവത്തിനും നന്ദി പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.