സിറിയയിലെ പുരാതന ക്രൈസ്തവ കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നു

സിറിയയിലെ പുരാതന ക്രൈസ്തവ കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നു

Breaking News Middle East

സിറിയയിലെ പുരാതന ക്രൈസ്തവ കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നു
ഡമാസ്ക്കസ്: സിറിയയിലെ ടെല്‍ അബിയാദ് പട്ടണത്തിലുള്ള പുരാതന അര്‍മീനിയന്‍ ക്രൈസ്തവ കേന്ദ്രങ്ങള്‍ തുര്‍ക്കി സേനയും തുര്‍ക്കിയുടെ പിന്തുണയുള്ള സിറിയന്‍ നാഷണല്‍ ആര്‍മിയും ചേര്‍ന്ന് നശിപ്പിക്കുന്നതായി പരാതി.

ടെല്‍ അബിയാദിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഉപാദ്ധ്യക്ഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവിടത്തെ പുരാവസ്തു കേന്ദ്രങ്ങള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും നിയമ വിരുദ്ധമായ ഖനനം നടത്തുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സിറിയയിലെ ടെല്‍ അബിയാദ് പട്ടണത്തില്‍ അനേകം അര്‍മീനിയന്‍ ക്രൈസ്തവര്‍ താമസിച്ചിരുന്നു. സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെയും തുര്‍ക്കി കടന്നു കയറ്റത്തിന്റെയും ഫലമായി അവര്‍ക്ക് നാടുവിടേണ്ടതായി വന്നു.

കഴിഞ്ഞ ആഴ്ചകളില്‍ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ നഗോര്‍ണോ-കരാബാക്ക് പ്രദേശത്തെ ചൊല്ലിയുണ്ടായ യുദ്ധത്തില്‍ തുര്‍ക്കി നിരവധി സിറിയന്‍ കൂലിപ്പട്ടാളക്കാരെ അയച്ചിരുന്നു. അവരുടെ പ്രധാന ലക്ഷ്യം അര്‍മേനിയന്‍ ക്രൈസ്തവരായിരുന്നു.